തിരുവനന്തപുരം: കൊറോണയില്‍ നിന്ന് അകന്നുനില്‍ക്കണം എന്ന് പറയുന്നതുപോലെ കേരള സര്‍ക്കാരില്‍ നിന്ന് വോട്ടര്‍മാര്‍ അകന്നുനില്‍ക്കണം എന്ന് പറയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്രത്തോളം തകര്‍ച്ചയിലാണ് ഇടത് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
എം. ശിവശങ്കറിനെ എന്തുകൊണ്ട് ഇതുവരെ പിരിച്ചുവിട്ടില്ല. ശിവശങ്കറും സ്വപ്നയും സര്‍ക്കാരിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അവരെ രക്ഷിക്കാനും. കാരണം കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുമെന്ന് അവര്‍ക്ക് പേടിയാണ്.
ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ മാറ്റത്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഴിമതി ഭരണത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News