തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഇടപെടലുകൾ. കുറച്ചു നാളായി ജീവനില്ലാതെ കിടന്ന കേസാണ് വീണ്ടും റെയ്ഡുകളിലേക്ക് എത്തുന്നത്. കേസിൽ ബാഗ്ലൂരിലേക്ക് വിചാരണ മാറ്റണമെന്ന ആവശ്യം ഇഡി സുപ്രീംകോടതിക്ക് മുമ്പിൽ വച്ചിരുന്നു. ഇതിൽ വിശദ വാദം കേൾക്കാനാണ് സുപ്രീംകോടതി തീരുമാനം. ഇതിനിടെയാണ് കേസിൽ വീണ്ടും റെയ്ഡ് തുടങ്ങുന്നത്.
മലപ്പുറത്തെ മലബാർ ജ്യൂലറി,ഫൈൻ ഗോൾഡ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിനപ്പം കോഴിക്കോട്ടെ അറ്റ്‌ലസ് ഗോൾഡ് സൂപ്പർ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിലും പരിശോധന നടത്തി. ഇതിനൊപ്പമാണ് കോഴിക്കോട്ടുള്ള അബൂബേക്കർ പാഴേടത്തിന്റെ വീട്ടിലും റെയ്ഡ്. നാലിടങ്ങളിൽ നടന്ന റെയ്ഡിൽ 2.51കോടിയുടെ സ്വർണം പിടിച്ചെടുത്തു. 3.79 ലക്ഷം രൂപയും കിട്ടി. റെയ്ഡ് നടത്തിയ കടയിലെ രഹസ്യ ചേമ്പറിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
which resulted in seizure of 5.058 kg of Gold jewellery totally worth Rs. 2.51 Crore, secreted in a concealed chamber along with Indian Currency of Rs. 3.79 Lakhs. pic.twitter.com/UHJ11Tf7rd
— ED (@dir_ed) December 7, 2022
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡുകൾ നടന്നത്. 5.058 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വർണ്ണ കടത്തു കേസിൽ പ്രതിയാണ് മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അബൂബേക്കർ പാഴേടത്ത്. സ്വപ്‌നാ സുരേഷ് പ്രതിയായ കേസിൽ അബൂബേക്കറും അറസ്റ്റിലായിരുന്നു. ഇഡിക്ക് പുറമേ എൻഐഎയും കസ്റ്റംസും ഈ കേസ് അന്വേഷിക്കുന്നുണ്ട്. ശിവശങ്കളും സ്വപ്‌നാ സുരേഷും സരിത്തും സന്ദീപ് നായരും പ്രതിയായ സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയാണ് അബൂബേക്കറെന്ന് ഇഡി വിശദീകരിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലായിരുന്നു റെയ്ഡ്. സ്വർണ്ണ കടത്തിലൂടെ കിട്ടിയ സ്വർണം അബൂബേക്കർ വാങ്ങിയെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ അബൂബേക്കർ കുറ്റസമ്മതവും നടത്തിയിട്ടുണ്ട്.