24.9 C
Kottayam
Friday, October 11, 2024

കോണ്‍ഗ്രസ് ജയിക്കേണ്ടതായിരുന്നു, നേതാക്കള്‍ കാരണം തോറ്റു;രോഷാകുലനായി രാഹുല്‍ ഗാന്ധി

Must read

ന്യൂഡല്‍ഹി: ഹരിയാന തോല്‍വിയില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്വാര്‍ത്ഥ സമീപനമാണ് തോല്‍വിക്ക് കാരണമെന്ന് രാഹുല്‍ ആരോപിച്ചു. ഹരിയാനയിലെ തോല്‍വി വിലയിരുത്തല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.

അജയ് മാക്കന്‍, അശോക് ഗെലോട്ട് ദീപക് ബാബറിയ, കെസി വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. അതേസമയം യോഗത്തില്‍ രാഹുല്‍ ദീര്‍ഘനേരം മൗനത്തിലായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ശക്തമായ രണ്ട് പോയിന്റുകളാണ് രാഹുല്‍ ഉന്നയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വത്തെ കുറിച്ചും ഇലക്ഷന്‍ കമ്മീഷന്‍ ഇതില്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണലിന്റെ സമയത്ത് എന്താണ് തെറ്റായി നടന്നതെന്നതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ രണ്ടാമത്തെ പോയിന്റിന് ആരും മറുപടി നല്‍കിയില്ല.

ജയിക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേതെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പാര്‍ട്ടിയേക്കാള്‍ സ്വന്തം കാര്യങ്ങള്‍ക്കാണ് നേതാക്കള്‍ പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവിഎമ്മാണ് തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ തുടരെ ആരോപിച്ചത് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിക്കുകയും ചെയ്തു.

നേതാക്കള്‍ തമ്മിലടിച്ചതും, പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കാത്തതുമാണ് തോല്‍വിക്ക് കാരണമെന്ന് രാഹുല്‍ ആരോപിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഇത് പറഞ്ഞ ശേഷം രാഹുല്‍ എഴുന്നേറ്റ് പുറത്തേക്ക് പോവുകയായിരുന്നു. അതേസമയം ഹൂഡാ കുടുംബത്തെ മാത്രം ലക്ഷ്യമിട്ടായിരുന്നില്ല രാഹുലിന്റെ ആക്രമണം.

ഹരിയാനയിലെ എല്ലാ നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു. തോല്‍വിക്ക് പിന്നിലെ കാരണം പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ തമ്മിലടി ഇതാദ്യമായിട്ടല്ല കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടാക്കുന്നത്. നേരത്തെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിഭാഗീയതയെ തുടര്‍ന്ന് തോല്‍വി നേരിട്ടിരുന്നു.

അതേസമയം കുമാരി സെല്‍ജയും ഹൂഡ കുടുംബവും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് തോല്‍വിയെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി നേരത്തെ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ അതിന്റെ നേട്ടമുണ്ടായിട്ടില്ല. ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കുമാരി സെല്‍ജയോ രണ്‍ദീപ് സുര്‍ജേവാലയോ പങ്കെടുത്തിട്ടില്ല. തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാനാണ് നേതാക്കളോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്.

ഹരിയാന തിരഞ്ഞെടുപ്പില്‍ മകന്‍ ആദിത്യ സുര്‍ജേവാലയ്ക്ക് വേണ്ടി മാത്രമാണ് രണ്‍ദീപ് സുര്‍ജേവാല രംഗത്തിറങ്ങിയത്. അദ്ദേഹം നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെയും ഒഴിവാക്കിയിരുന്നു. അതുകൊണ്ട് പ്രചാരണത്തിനും പ്രകടനപത്രിക രൂപീകരണത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. ഹൂഡ കുടുംബത്തിനോടാണ് അദ്ദേഹം ഇടഞ്ഞ് നിന്നത്. ദീപേന്ദര്‍ ഹൂഡ സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുമെന്ന് ഭൂരിഭാഗം നേതാക്കളും കരുതുന്നുണ്ട്. കുമാരി സെല്‍ജ അടക്കം ഇടഞ്ഞ് നില്‍ക്കാന്‍ കാരണം ഇതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold rate today: സ്വർണ്ണ വില ഒറ്റയടിക്ക് കൂടിയത് 500 ലേറെ രൂപ; ഇന്നത്തെ വിലയിങ്ങനെ

കൊച്ചി:ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടത്തിയ സ്വര്‍ണത്തിന്റെ പവന്‍ വിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ ഭൂരിഭാഗം പേരും...

യുഎൻ സമാധാന സംഘത്തിന് നേരെ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്,അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം വ്യാപക പ്രതിഷേധം

ബെയ്റൂട്ട്: യു.എൻ സമാധാനസംഘത്തിന് നേ​രെ ഇസ്രായേൽ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ട്. ലബനാനിലെ യൂനിഫിൽ അം​ഗങ്ങൾക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവത്തിൽ രണ്ട് അം​ഗങ്ങൾക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നടത്തിയത് അന്താരാഷ്ട്ര...

ഒളിംപിക്സ് സമയത്ത് ബുദ്ധിമുട്ടി;ടിഎയും ഡിഎയും കിട്ടാറില്ല, ഭിന്നത തുടർന്നാൽ ഐഒഎയെ സസ്പെൻഡ് ചെയ്തേക്കാമെന്ന് പി.ടി.ഉഷ

ന്യൂഡൽഹി: ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ...

പാക്കിസ്ഥാനിൽ കൽക്കരി ഖനിയിൽ വെടിവയ്പ്പ്; 20 മരണം,നിരവധി പേർക്ക് പരുക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന്...

പ്രയാ​ഗയുടെ മൊഴി തൃപ്തികരം,ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെ പോലീസ് വീണ്ടും വിളിപ്പിച്ചേക്കും

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും...

Popular this week