തിരുവനന്തപുരം:തെരുവ് നായയെ വിഴുങ്ങി മയങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനം വകുപ്പിനെ ഏൽപ്പിച്ചു.അടയമൺ വയ്യാറ്റിൻകര പാലത്തിന് സമീപമാണ് സംഭവം.പാലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന തെരുവ് നായയെ വിഴുങ്ങി അവശ നിലയിലായി.
പെരുമ്പാമ്പിനെ സമീപത്ത് നിന്ന യുവാക്കൾ കയറിട്ട് പിടിക്കുകയായിരുന്നു. പത്തടിയോളം നീളം വരും.സമീപ ദിവസങ്ങളിലായി പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിതെന്ന് നാട്ടുകാർ പറയുന്നു.സമീപത്തായി സ്വകാര്യ വ്യക്തിയുടെ കാടുകയറിയ പുരയിടത്തിൽ ഇഴജന്തുക്കളുടെയും പന്നികളുടെയും വിഹാര കേന്ദ്രമാണന്നും അടിയന്തരമായി ഇത് വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.പുരയിടത്തിന്റെ ഉടമയെ പഞ്ചായത്തിൽ വിളിച്ചിട്ടുണ്ടെന്നും അടിയന്തര പരിഹാരം കാണുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News