KeralaNews

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡി.എ കൂടി, ഏപ്രിലിൽ ലഭിക്കും; ഭവന വായ്പയ്ക്ക് 2 % പലിശ ഇളവ്‌

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം കൂടി ബജറ്റില്‍ പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ മാസം മുതല്‍ ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുള്ളതില്‍ രണ്ട് ഗഡു ഈ വര്‍ഷം നല്‍കും, അവ പി.എഫില്‍ ലയിപ്പിക്കും. അതുപോലെ ഡി.എ കുടിശ്ശികയുടെ ലോക്കിങ് പീരിഡ് ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശ്ശിക ഈ മാസം തീര്‍ക്കും ഇതിനായി 600 കോടി അനുവദിച്ചു പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തുമെന്ന്‌ മന്ത്രി കെഎൻ ബാല​ഗോപാൽ. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ് നൽകും. ഇതിനായി 50 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ദിവസവേതന/ കരാർ ജീവനക്കാരുടെ വേതനം അഞ്ചു ശതമാനം വർധിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്‌ .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker