കേരളത്തിന് പുറത്ത് മലയാള സിനിമയ്ക്ക് ചീത്തപ്പേരുണ്ടായിരുന്നു, മാറ്റിയത് മമ്മൂട്ടിയും മോഹൻലാലുമെന്ന് പ്രിയദർശൻ
കൊച്ചി:ഒരുകാലത്ത് കേരളത്തിന് പുറത്ത് മലയാള സിനിമ സോഫ്റ്റ് പോൺ ചിത്രങ്ങളെന്നാണ് അറിയപ്പെട്ടിരുന്നതെന്ന് സംവിധായകൻ പ്രിയദർശൻ. ആ ചീത്തപ്പേര് ഇല്ലാതാക്കിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും ഇന്നത്തെ തലമുറയിലെ അഭിനേതാക്കള്‍ക്ക് ഇരുവരുടെയും പിന്‍ഗാമികളാണെന്ന് ധൈര്യത്തോടെ പറയാമെന്നും സംവിധായകൻ പറഞ്ഞു.
‘മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് പറയുന്നത് സത്യം പറഞ്ഞാല്‍ മലയാള സിനിമയുടെ രണ്ട് തൂണുകളാണ്. അവരില്ലാതെ മലയാള സിനിമയ്ക്ക് ഇന്നുള്ള സ്റ്റാറ്റസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു. കാരണം ഒരു കാലത്ത് മലയാള സിനിമയ്ക്ക് കേരളത്തിന് പുറത്തൊക്കെ നല്ല ചീത്തപ്പേരുണ്ടായിരുന്നു.
സോഫ്റ്റ് പോണ്‍ ഫിലിംസ് എന്നൊക്കെ പറയുന്ന സമയമുണ്ടായിരുന്നു. അതെല്ലാം മാറി ബഹുമാനം ഉണ്ടാക്കി തന്നതിന്റെ പൂര്‍ണ ഇത്തരവാദിത്തം ഇവര്‍ക്ക് രണ്ടുപേര്‍ക്കുമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ ജനറേഷൻ ഉള്‍പ്പടെ അഹങ്കാരത്തോടെ പറയാവുന്ന കാര്യമാണ് അവര്‍ രണ്ടു പേരും ഞങ്ങളുടെ മുന്‍ഗാമികളാണെന്ന്’, എന്ന് പ്രിയദർശൻ പറയുന്നു. കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആണ് പ്രിയദർശന്റെ പ്രതികരണം.