പരസ്ത്രീ ബന്ധം ആരോപിച്ച് പിരിഞ്ഞു,രഞ്ജിത്ത് വേറെ കെട്ടി! എന്നിട്ടും പ്രിയ രാമന്‍ കൈവിട്ടില്ല; ഒടുവില്‍ സംഭവിച്ചത്
ചെന്നൈ: മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് പ്രിയ രാമന്‍. നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രിയ പിന്നീട് തമിഴിലാണ് സജീവമായത്. ഇടയ്ക്ക് നടന്‍ രഞ്ജിത്തുമായി വിവാഹിതയായ നടി അദ്ദേഹത്തിനും മക്കള്‍ക്കുമൊപ്പം കുടുംബിനിയായി ജീവിക്കുകയായിരുന്നു
.
ടയ്ക്ക് രഞ്ജിത്തും പ്രിയയും ബന്ധം വേര്‍പ്പെടുത്തിയെങ്കിലും വീണ്ടും ഒരുമിച്ചു. ഇപ്പോഴിതാ ബിഗ് ബോസ് തമിഴില്‍ മത്സരിച്ച് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ ഒരു വീഡിയോ വൈറലാവുകയാണ്. മാസങ്ങള്‍ക്ക് ശേഷം ഭാര്യയെ കാണുമ്പോള്‍ തന്റെ സ്‌നേഹം പൊതുവേദിയില്‍ വച്ച് രഞ്ജിത്ത് പ്രിയയ്ക്ക് നേരെ കാണിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആയതിന് പിന്നാലെയാണ് താരങ്ങള്‍ ഡിവോഴ്‌സ് ആയതിനെപ്പറ്റിയും അതിനു ശേഷം തിരികെ വീണ്ടും ഒരുമിച്ചതിനെ കുറിച്ചുമൊക്കെ ആരാധകര്‍ തിരിച്ചറിയുന്നത്. അത്തരത്തില്‍ താരങ്ങളെ കുറിച്ചുള്ള ചില കമന്റുകള്‍ വായിക്കാം…
ഇവരുടെ സ്‌നേഹപ്രകടനം എത്രവട്ടം റിപ്പീറ്റ് അടിച്ചു കണ്ടെന്ന് എനിക്കൊരു ഓര്‍മ്മയില്ല. അല്ലെങ്കിലും കളത്തില്‍ രാമാനുണ്ണിയ്ക്ക് സ്‌നേഹിക്കനെ അറിയൂ, ഇത് ബിഗ് ബോസില്‍ ഉള്ളപ്പോള്‍ ഉള്ള വീഡിയോ ആണ്. അവര്‍ ഡിവോഴ്‌സിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. എന്ത് പറയണമെന്ന് അറിയില്ല അത്രയ്ക്ക് സന്തോഷവും. സങ്കടവും ഒന്നിച്ചു തോന്നിയ വീഡിയോ…
ഇതിനിടെ രഞ്ജിത്തിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ചിലര്‍ പറഞ്ഞു. രഞ്ജിത്ത് പ്രിയയെ 1999 ല്‍ വിവാഹം കഴിച്ചു. പക്ഷെ 2014 ല്‍ കെആര്‍ വിജയയുടെ സഹോദരിയും നടിയുമായ കെ ആര്‍ സാവിത്രിയുടെ മകള്‍ രാഗസുധയുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തെ തുടര്‍ന്ന് പ്രിയയുമായി പിരിഞ്ഞു.
ശേഷം രാഗസുധയെ വിവാഹം കഴിച്ചെങ്കിലും പക്ഷെ, ആ ബന്ധം ഒരു വര്‍ഷം മാത്രമേ നില നിന്നുള്ളു. പ്രിയ അപ്പോഴും കുട്ടികള്‍ക്ക് വേണ്ടി ജീവിച്ചു. ഇതിനിടയില്‍ രോഗബാധിതനായ രഞ്ജിത്തിനെ 3 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയ വീണ്ടും അവരുടെ ജീവിതത്തിലേക്ക് കൂട്ടി.അവരുടെ നല്ല മനസ്സ്…
കൊവിഡ് കാലത്തായിരുന്നു ഇവര്‍ വീണ്ടും വിവാഹം കഴിക്കുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് നിന്ന സമയത്ത് പ്രിയ രാമന്‍ വേറെ കല്യാണം കഴിച്ചിരുന്നില്ല. രഞ്ജിത്ത് കഴിച്ചിരുന്നു. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ ജീവിക്കുകയാണ്…
മമ്മൂട്ടിയുടെ രാജമാണിക്യം സിനിമയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് നടന്‍ രഞ്ജിത്ത് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് ചന്ദ്രോത്സവത്തിലെ രാമനുണ്ണി എന്ന കഥാപാത്രം അവതരിപ്പിച്ചു. മലയാളത്തിൽ കൂടുതലും വില്ലൻ കഥാപാത്രം ചെയ്തിരുന്ന താരം തമിഴിലാണ് സജീവമായി അഭിനയിച്ചത്. ഇടയ്ക്ക് സിനിമയിൽ നിന്നും സീരിയലുകളിലേക്ക് മാറിയ നടൻ അവിടെയും സജീവമായിരുന്നു.
നടന്‍ വിജയ് സേതുപതി അവതാരകനായ ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണില്‍ രഞ്ജിത്ത് മത്സരിച്ചിരുന്നു. ഷോ യിലേക്ക് പോയതിന് ശേഷം ഭർത്താവിനെ കുറിച്ച് സംസാരിച്ച് പ്രിയ രാമൻ രംഗത്ത് വന്നിരുന്നു. 1999 ലാണ് പ്രിയയും രഞ്ജിത്തും വിവാഹം കഴിക്കുന്നത്. 2014 ല്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. ശേഷം രഞ്ജിത്ത് വേറെ വിവാഹജീവിതത്തിലേക്ക് പോയെങ്കിലും ആ ബന്ധം വേർപ്പെടുത്തി വീണ്ടും പ്രിയയ്‌ക്കൊപ്പം ജീവിച്ച് തുടങ്ങി.