EntertainmentNews

പൃഥിരാജിന്റെ മകള്‍ അലംകൃത പഠിക്കുന്നത് അംബാനി സ്കൂളിൽ; ഫീസ് തുക കേട്ടാല്‍ ഞെട്ടും

മുംബൈ: കാർ, വീട് അടക്കം എല്ലാം ബെസ്റ്റ് വേണമെന്ന് വാശിപിടിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. തങ്ങളുടെ മക്കൾക്കും ബെസ്റ്റ് നൽകണമെന്ന വാശി എല്ലാവർക്കുമെന്നപോലെ ഈ ബോളിവുഡ് താരങ്ങൾക്കുമുണ്ട്. മിക്ക ബോളിവുഡ് താരങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ്.

കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂളിലെ വാർഷികാഘോഷം നടന്നത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അക്കൂട്ടത്തിൽ മലയാളികൾ ശ്രദ്ധിച്ചത് പൃഥ്വിരാജിനെയും സുപ്രിയയെയുമായിരുന്നു. ഇരുവരുടെയും ഏകമകൾ അലംകൃത, ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിക്കുന്നതെന്ന് മിക്ക ആരാധകർക്കും ഒരു പുതിയ അറിവായിരുന്നു. ഇതിനുപിന്നാലെ അവിടത്തെ സ്കൂൾ ഫീസിനെക്കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ അരിച്ചുപെറുക്കുകയും ചെയ്‌തു. സ്കൂളിലെ ഫീസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

സ്‌കൂളിലെ വാർഷിക ഫീസ്


സ്‌കൂളിലെ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം പ്രീ പ്രൈമറിയിലെയും സീനിയർ സെക്കണ്ടറിയിലെയും വാർഷിക ഫീസിൽ വ്യത്യാസമുണ്ട്. കെജി മുതൽ ഏഴാം ക്ലാസ് വരെ ഏകദേശം 1.70 ലക്ഷം രൂപയാണ് ഫീസ്. അങ്ങനെ നോക്കുമ്പോൾ മാസത്തിൽ ഏകദേശം പതിനാലായിരം രൂപയോളം ചെലവ് വരും. എട്ട് മുതൽ പത്ത് വരെ 5.9 ലക്ഷം രൂപയാണ് വാർഷിക ഫീസ്. 11, 12 ക്ലാസുകളിൽ ഇതിലും കൂടും. അവർക്ക് 9.65 ലക്ഷം രൂപയാണ് വർഷത്തിൽ വേണ്ടത്.

സ്ഥാപിതമായത് 2003ൽ

2003ൽ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപിച്ചത്. നിത അംബാനി മുമ്പ് സ്‌കൂൾ അദ്ധ്യാപികയായിരുന്നു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം മറ്റാരേക്കാളും നന്നായി നിതയ്ക്ക് അറിയാം. ലോകത്തിലെ തന്നെ മികച്ച അദ്ധ്യാപകരെക്കൊണ്ട് കുട്ടികളെ പഠിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് അവർ സ്‌കൂൾ ആരംഭിച്ചത്. സ്‌കൂളിന് ഭർതൃപിതാവും റിലയൻസ് ഗ്രൂപ്പ് സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ പേര് നൽകുകയും ചെയ്തു.

വിദ്യാർത്ഥികളുടെ മനസുകളെ പരിപോഷിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങൾ വേണമെന്ന് നിത അംബാനിക്ക് വാശിയുണ്ടായിരുന്നു. സ്മാർട്ട് ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ, എസി കെട്ടിടങ്ങൾ, ഗാർഡൻ എന്നിവയൊക്കെ ഒരുക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും നൽകിവരുന്നു.


കേംബ്രിഡ്ജ് അസസ്‌മെന്റ് ഇന്റർനാഷണൽ എഡ്യൂക്കേഷനുമായും കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനുമായും ഈ സ്‌കൂൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇത് രണ്ട് വർഷത്തെ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ പ്രോഗ്രാമും വാഗ്‌ദ്ധാനം ചെയ്യുന്നു.

സെലിബ്രിറ്റി കിഡ്സ്

മിക്ക ബോളിവുഡ് താരങ്ങളും തങ്ങളുടെ മക്കളുടെ ശോഭന ഭാവി മുന്നിൽക്കണ്ട് ധീരുഭായ് ഇന്റർനാഷണൽ സ്‌കൂളിലേക്കാണ് മക്കളെ അയക്കുന്നത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇവിടെയാണ് പഠിച്ചത്. ഇപ്പോൾ ഷാരൂഖിന്റെ ഇളയമകൻ അബ്രാമും ധീരുഭായ് ഇന്റർനാഷണൽ സ്‌കൂളിലാണ് പഠിക്കുന്നത്. അമീർ ഖാന്റെയും കിരൺ റാവുവിന്റെയും മകൻ ആസാദ് റാവുവും ഇവിടെത്തന്നെയാണ് പഠിക്കുന്നത്.

ഐശ്വര്യ – അഭിഷേക് ദമ്പതികളും തങ്ങളുടെ ഏകമകൾക്കായി ധീരുഭാനി അംബാനി ഇന്റർനാഷണൽ സ്‌കൂൾ തന്നെയാണ് തെരഞ്ഞെടുത്തത്. കൂടാതെ സെയ്ഫ് – കരീന ദമ്പതികളുടെ മക്കളും ഇവിടെയാണ് പഠിക്കുന്നത്. സെലിബ്രിറ്റികളുടെ സാന്നിദ്ധ്യം കൊണ്ടുതന്നെ സ്‌കൂളിലെ പരിപാടികളെല്ലാം ശ്രദ്ധയാകർഷിക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker