70 വയസിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി മേധ പട്കര്‍
ന്യൂഡല്‍ഹി: എഴുപത് വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍. ഇക്കാര്യം ആവശ്യപ്പെട്ട് മേധ പട്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തടവുകാരെ ഇടക്കാല ജാമ്യത്തിലോ അടിയന്തര പരോളിലോ വിട്ടയക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് പട്കര്‍ കോടതിയോട് ആവശ്യപ്പെട്ടു.
70 വയസ്സിന് മുകളിലുള്ള തടവുകാരെ മോചിപ്പിക്കുന്നത് മൂലം രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും പട്കര്‍ പറഞ്ഞു. ഇന്ത്യയിലെ ജയിലുകളിലെ മൊത്തം തടവുകാരില്‍ 19.1 ശതമാനം 50 വയസും അതില്‍ കൂടുതലുമുള്ളവരാണെന്ന് പറയുന്നു. സമാനമായി, 10.7 ശതമാനം പേര്‍ 50 വയസും അതില്‍ കൂടുതലുമുള്ളവരാണ്. അമ്ബതോ അതില്‍ കൂടുതലോ പ്രായമുള്ള 63,336 തടവുകാരുണ്ട്.
അടിയന്തര പരോള്‍ അല്ലെങ്കില്‍ ഇടക്കാല ജാമ്യം ലഭിക്കുന്ന തടവുകാരുടെ വിഭാഗം നിര്‍ണ്ണയിക്കാന്‍ ഉന്നതാധികാര സമിതികള്‍ രൂപീകരിക്കാന്‍ 2020 മാര്‍ച്ച് 23 ന് സുപ്രീം കോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നുവെന്ന് ഹരജിയില്‍ പറയുന്നു. ഏറ്റവും പ്രായമുള്ള 70 വയസ്സിന് മുകളിലുള്ളവര്‍ക്ക്, രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.