ആലപ്പുഴ: വികാരിയെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയാണ് മരിച്ചത്. പച്ച സ്വദേശിയായ ഫാദര്‍ മാത്യു ചെത്തിക്കളത്തെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലത്തെ പ്രാര്‍ത്ഥനയ്ക്ക് അച്ചനെ കാണാതെ വന്നതോടെ വിശ്വാസികള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് വികാരി മരിച്ച് കിടക്കുന്നത് കണ്ടത്. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂള്‍ മാനേജരുമാണ് ഫാ. മാത്യു ചെത്തിക്കളം. മൃതദേഹം ചെത്തിപ്പുഴയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News