ചാലക്കുടി:കൊവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ജനക്കൂട്ട നിയന്ത്രണ നിര്‍ദ്ദേശം ലംഘിച്ച് ഇന്നലെ ഞായറാഴ്ച കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍.ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി ഫാ. പോളി പടയാട്ടിലാണ് അറസ്റ്റിലായത്.പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ 100 ലധികം വിശ്വാസികളാണ് പങ്കെടുത്തത്.കുര്‍ബാനയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.വികാരി ഉള്‍പ്പെടെ നൂറു പേരാണ് പ്രതികള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News