ന്യൂഡൽഹി: 2025 -2026 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ആദായ നികുതി ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് വൻ പ്രഖ്യാപനമാണ് നടത്തിയിരിട്ടുന്നത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ലെന്ന ചരിത്രപരമായ പ്രഖ്യാപനമാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്.
ബജറ്റ് പ്രകാരം, വില കൂടുകയും കുറയുകയും ചെയ്യുന്നത് എന്തിനൊക്കെയാണെനന് നോക്കാം…
ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ, ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈൽ ഫോൺ ബാറ്ററികൾക്കും വില കുറയും. ലിഥിയം ബാറ്ററികളുടെ പ്രാദേശികമായ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. മൊബൈൽ ഫോൺ ബാറ്ററി നിർമാണത്തിന് ഉപയോഗിക്കുന്ന 28 ലക്ഷത്തിലധികം ഉത്പന്നങ്ങശള കാപിറ്റൽ ഗുഡ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് പ്രോത്സാഹനമാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. ഇലക്ട്രോണിക് സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു.
കാൻസർ. ക്രോണിക് രോഗങ്ങൾക്കുള്ള മരുന്നുകൾ 36 ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ അടിസ്ഥാന കസ്റ്റം ഡ്യൂട്ടികളിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.
വെറ്റ് ബ്ലൂ ലെതർ പൂർണമായും കസ്റ്റംസ് നികുതിയിൽ നിന്നും ഒഴിവാക്കിയതോടെ, ലെതർ ഉത്പന്നങ്ങളുടെ വിലയും കുറയും. കൊബാൾട്ട് പൗഡർ, ലിഥിയം അയൺ ബാറ്ററിയുടെ സ്‌ക്രാപ്പ്, ലെഡ്, സിങ്ക് എന്നിവയും 12 നിർണായക ധാതുക്കളും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും. കരകൗശല വസ്തുക്കളുടെ കയറ്റുമതിയെ പിന്തുണയ്ക്കാനും പുതിയ പദ്ധതി ആവിഷ്‌കരിച്ചതായി ബജറ്റിൽ പ്രഖ്യാപനമായിട്ടുണ്ട്.