അമൃത്സര്‍: പഞ്ചാബില്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭിണിയായിരുന്ന യുവതിയെ ഭര്‍ത്താവ് കട്ടിലില്‍ കെട്ടിയിട്ട് തീയിട്ട് കൊന്നു. ഇരുവരും തമ്മില്‍ വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്. ആറു മാസം ഗര്‍ഭിണിയായ 23-കാരി സംഭവ സ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു.
അമൃത്സറിനടുത്ത് ബുല്ലേ നാങ്കല്‍ ഗ്രാമത്തിലാണ് സംഭവം. സുഖ്‌ദേവും പിങ്കിയും തമ്മില്‍ പല വിഷയങ്ങളിലും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും ഇരുവരും തമ്മില്‍ വാക്‌വാദമുണ്ടായി. ഇതിനിടെയാണ് ഭര്‍ത്താവ് സുഖ്‌ദേവ് ഭാര്യയെ കത്തിച്ച ശേഷം കടന്നുകളഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.
ദേശിയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ഷര്‍മ്മ പഞ്ചാബ് പോലീസിനോട് സംവത്തിൻ്റെ റിപ്പോട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവ് സുഖ്‌ദേവിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News