കാമുകിയ്‌ക്കൊപ്പം കടല്‍ക്കരയില്‍ വെയില്‍ കായുന്നതിനിടെ ഭര്‍ത്താവിനെ കയ്യോടെ പൊക്കി; പൊട്ടിത്തെറിച്ച് ഗർഭിണി
ലണ്ടന്‍:വഞ്ചിച്ച ഭർത്താവിനെ കാമുകിക്കൊപ്പം പൊതുവിടത്തിൽ വച്ച് കയ്യോടെ പിടികൂടി ഭാര്യ. പൂർണഗർഭിണിയായ ഇവർ ഭർത്താവിനെതിരെ പൊട്ടിത്തെറിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കടൽത്തീരത്ത് കാമുകിക്കൊപ്പം വെയിൽ കായുന്നതിനിടെയാണ് കെല്ലി സ്മിത്ത് എന്ന യുവതി ഭർത്താവിന്റെ കള്ളത്തരം കണ്ടെത്തിയത്. താൻ ഒൻപതു മാസം ഗർഭിണിയാണെന്നും കെല്ലി വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
കെല്ലി അരികിലേയ്ക്ക് എത്തുന്നത് അറിയാതെ കാമുകിക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടുകയായിരുന്നു ഭർത്താവ്. പെട്ടെന്ന് കെല്ലിയെ കണ്ടതോടെ എന്തുചെയ്യണമെന്ന് അറിയാതെ ഇയാൾ ആശയക്കുഴപ്പത്തിലായി. താൻ ഇയാളുടെ ഭാര്യയാണെന്നും ഒൻപതു മാസം ഗർഭിണിയാണെന്നും പറഞ്ഞ കെല്ലി തുടക്കത്തിൽ ഭർത്താവിനൊപ്പം ഉണ്ടായിരുന്ന യുവതിയെയും ചോദ്യം ചെയ്തിരുന്നു. കാമുകിക്ക് മറുപടി പറയാനാവാതെ വന്നതോടെ ഭർത്താവ് തന്നെ കെല്ലിക്ക് നേരെ തിരിഞ്ഞു.
നമ്മൾ വിവാഹമോചനം നേടാൻ പോവുകയല്ലേ എന്നായിരുന്നു ഇയാളുടെ മറുചോദ്യം. കാമുകിക്കു മുന്നിൽ പിടിച്ചുനിൽക്കാനുള്ള ഭർത്താവിന്റെ അടവാണ് ഇതെന്ന് മനസ്സിലാക്കിയ കെല്ലിയും വിട്ടുകൊടുത്തില്ല. ഇയാൾ പറയുന്നത് അപ്പാടെ കളവാണെന്നും രാവിലെ വരെ തനിക്കൊപ്പം ഇയാൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നും കെല്ലി വെളിപ്പെടുത്തി. ഗർഭിണിയായ ഒരു ഭാര്യ ഉണ്ടെന്ന വിവരം ഇയാൾ പറഞ്ഞിരുന്നോ എന്ന് കാമുകിയോട് കെല്ലി ചോദിക്കുന്നുണ്ട്. എന്നാൽ ഭാര്യയുണ്ടെന്നും പക്ഷേ ബന്ധം വേർപ്പെടുത്തുകയാണെന്നുമാണ് ഇയാൾ കാമുകിയെ ധരിപ്പിച്ചിരുന്നത്.
ഇതോടെ കാമുകി തെറ്റുകാരിയല്ല എന്ന് മനസ്സിലാക്കിയ യുവതി ഭർത്താവ് കള്ളം പറഞ്ഞതിന് അവരോട് ക്ഷമ ചോദിക്കാനും മടിച്ചില്ല. ഏറെ കാലങ്ങളായി കെല്ലിക്കൊപ്പം കഴിഞ്ഞശേഷമാണ് ഭർത്താവ് പുതിയ കാമുകിയെ തേടി പോയത്. ഇരുവർക്കും ഒരു പെൺകുഞ്ഞ് കൂടിയുണ്ട്. എന്നാൽ വിഡിയോ പകർത്തി ഏതാനും ദിവസങ്ങൾക്കുശേഷം കെല്ലി ഒരു പെൺകുഞ്ഞിനു കൂടി ജന്മം നൽകിയിരുന്നു. അതിനുശേഷവും രണ്ടു മക്കൾക്കും ചെലവിനി പണം നൽകാൻ പോലും ഭർത്താവ് തയാറാകാതെ വന്നതോടെയാണ് കെല്ലി വിഡിയോ പുറത്തുവിട്ടത്.
ഭർത്താവിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരാൻ വിഡിയോ പുറത്തുവിടുന്നതിന് പകരം വിവാഹമോചനം നേടാൻ കോടതിയെ സമീപിക്കാനാണ് ഭൂരിഭാഗം ആളുകളും കെല്ലിയെ ഉപദേശിക്കുന്നത്. ചെയ്ത തെറ്റുകൾക്ക് ഓരോന്നിനും ഇയാൾ ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും കുട്ടികൾക്ക് ചിലവിന് പണം കൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥനാണെന്നും പ്രതികരണങ്ങളുണ്ട്. അതേസമയം മനസ്സുതകർന്ന അവസ്ഥയിലായിട്ടും ഭർത്താവിനൊപ്പം ഉണ്ടായിരുന്ന യുവതി തെറ്റുകാരിയല്ലെന്ന് മനസ്സിലായതോടെ അവരോട് ക്ഷമിക്കാൻ തയാറായ കെല്ലി മാതൃകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.