KeralaNews

ആണ്‍കുഞ്ഞ് ജനിക്കാന്‍ തലയില്‍ ആണി അടിച്ചുകയറ്റാന്‍ വ്യാജ മതപുരോഹിതന്റെ ഉപദേശം; ഗര്‍ഭിണി ആശുപ്രതിയില്‍

പെഷാവര്‍: ഗര്‍ഭിണിയുടെ തലയില്‍ ആണി അടിച്ചുകയറ്റിയാല്‍ ആണ്‍കുഞ്ഞ് ജനിക്കുമെന്ന് വ്യാത മതപുരോഹിതന്റെ ഉപദേശം. ഇത് കേട്ട ഗര്‍ഭിണി സ്വന്തം തലയില്‍ ആണിയടിച്ചുകയറ്റി. ഒടുവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പാകിസ്താനിലെ ഖൈബര്‍ പക്തുംഖ്വയിലാണ് സംഭവം. തലയില്‍ തറച്ച ആണിയുമായി ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വ്യാജ ഉപദേശം പുറത്തറിഞ്ഞത്.

സമൂഹ മാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം പ്രചരിച്ചു. ഇതോടെയാണ് പെഷാവര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. വ്യാജ പുരോഹിതനെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. സംഭവം യുകതിയെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്തുകൊണ്ട് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും പരിശോധിക്കുമെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അബ്ബാസ് അഹസാന്‍ പറഞ്ഞു.

മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാണ് യുവതി. നാലാമതും പെണ്‍കുട്ടി ജനിച്ചാല്‍ ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആള്‍ദൈവത്തിനു മുന്നില്‍ യുവതിയെത്തിയത്. യുവതിക്ക് മന്ത്രത്തകിടും മന്ത്രങ്ങളും പൂജിച്ച ആണിയും ഇയാള്‍ നല്‍കി. വീട്ടിലെത്തിയ യുവതി ആണി സ്വന്തം നെറ്റിയില്‍ അടിച്ചുകയറ്റുകയായിരുന്നു.

വേദനകൊണ്ട് യുവതി അലറിക്കരഞ്ഞതോടെ വീട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗര്‍ഭം മൂന്നു മാസം ആയപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് യുവതി സ്‌കാന്‍ വരെ നടത്തിയിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button