InternationalNews

ആരും പേടിക്കണ്ട ഞാനും കുടുംബവും സേഫ് ആണ്.. തീ ഇത്ര മാത്രം നാശം വിതയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ല; പുറത്തിറങ്ങിയാൽ മുഴുവൻ പുകയും ചാരവും; കാണുന്ന കാഴ്ചകൾ എല്ലാം ഭീതി ഉണ്ടാക്കുന്നു; ഹൃദയം ഇപ്പോൾ അവരോടൊപ്പമാണ്; ലോസ് ഏഞ്ചൽസിലെ കാട്ടുതീ അനുഭവങ്ങൾ പങ്കുവച്ച് പ്രീതി സിന്‍റ

ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചൽസിലെ ഇപ്പോൾ നൂറ്റാണ്ടിലെ തന്നെ വലിയ കാട്ടുതീ യാണ് അതിജീവിക്കുന്നത്. പടർന്നുപിടിക്കുന്ന കാട്ടുതീയില്‍ 11 പേരെങ്കിലും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ 130,000-ത്തിലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. 4000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് രക്ഷപ്രവര്‍ത്തകരും അമേരിക്കന്‍ ഭരണകൂടവും.

ഇപ്പോഴിതാ, ലോസ് ഏഞ്ചൽസിലെ താമസിക്കുന്ന ബോളിവുഡ് താരങ്ങൾ അവരുടെ കാട്ടുതീ അനുഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. താനും കുടുംബവും സുരക്ഷിതരാണ് എന്ന് ബോളിവുഡ് നടി പ്രീതി സിന്‍റ. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ അനലിസ്റ്റായ ജീൻ ഗുഡ് ഇനഫിനെ വിവാഹം കഴിച്ചതു മുതൽ പ്രീതി ലോസ് ഏഞ്ചൽസിലാണ് താമസം. ലോസ് ഏഞ്ചൽസിലെ അവസ്ഥ വളരെ മോശമാണെന്ന് എക്സില്‍ എഴുതിയ കുറിപ്പില്‍ പ്രീതി വ്യക്തമാക്കുന്നു.

“എല്‍എയിലെ എനിക്ക് ചുറ്റുമുള്ള ഇടങ്ങളില്‍ ഒരു ദിവസം ഇത്തരത്തില്‍ തീ നശം വിതയ്ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്‍റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാറിതാമസിക്കുകയോ, ജാഗ്രത പാലിക്കുകയോ ചെയ്യുന്നുണ്ട്. ഭയവും, അനിശ്ചിതത്വവും ഉണ്ട് എങ്ങും പുകയും ചാരവും ഉണ്ട്. കൂടെയുള്ള കൊച്ചുകുട്ടികളെക്കുറിച്ചും വയസായവരെക്കുറിച്ചും ഈ സ്ഥിതി മാറിയില്ലെങ്കില്‍ ആശങ്കയുണ്ട്.

ചുറ്റും സംഭവിച്ച നാശനഷ്ടങ്ങള്‍ കാണുന്നത് ഹൃദയഭേദകമാണ്. ഞങ്ങൾ ഇപ്പോൾ സുരക്ഷിതരാണെന്നതിന് ദൈവത്തോട് നന്ദിയുണ്ട്. ഈ തീപിടുത്തത്തിൽ കുടിയിറക്കപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും ഒപ്പമാണ് എന്‍റെ ഹൃദയവും പ്രാര്‍ത്ഥനയും. കാറ്റ് ഉടൻ ശമിക്കുമെന്നും തീ നിയന്ത്രണ വിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു. ജീവനും സ്വത്തുക്കളും സംരക്ഷിക്കാൻ സഹായിക്കുന്ന അഗ്നിശമനസേനയ്ക്കും മറ്റുള്ളവര്‍ക്കും നന്ദി. എല്ലാവരും സുരക്ഷിതരായി ഇരിക്കുക” പ്രീതി പോസ്റ്റില്‍ കുറിച്ചു.

അതുപോലെ നേരെത്തെ ലോസ് ഏഞ്ചൽസില്‍ ഉണ്ടായിരുന്ന നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. “ഞാൻ ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല. അഞ്ച് മിനിറ്റ് മുമ്പ് ഞങ്ങൾക്ക് വീട് ഒഴിയാന്‍ നിര്‍ദേശംലഭിച്ചു. അതിനാൽ, ഞാൻ എന്‍റെ എല്ലാ സാധനങ്ങളും വേഗത്തിൽ പായ്ക്ക് ചെയ്യുകയാണെന്ന് അവർ കുറിച്ചു.

”ഞാൻ ഇവിടെ നിന്ന് പോകുന്നു. ഞാൻ എയർപോർട്ടിന് അടുത്ത് പോയി അവിടെ താമസിക്കാൻ പോകുന്നു, കാരണം എനിക്ക് ഇന്ന് ഒരു ഫ്ലൈറ്റ് ഉണ്ട്, എനിക്ക് അത് പിടിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് റദ്ദാക്കപ്പെടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ മുമ്പ് ഇത്തരം ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല” നോറ ഫത്തേഹി കുറിച്ചു.

പോപ്പ് ഗായകൻ ഭർത്താവ് നിക്ക് ജോനാസിനും മകൾ മാൾട്ടി മേരിക്കുമൊപ്പം എല്‍എയില്‍ താമസിക്കുന്ന നടി പ്രിയങ്ക ചോപ്രയും തീപിടുത്തം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അവൾ നിരവധി ഫോട്ടോകളും വീഡിയോകളും പങ്കിട്ടിട്ടുണ്ട്.

താരങ്ങൾ അവരുടെ അനുഭവങ്ങൾ തുറന്നുപറഞ്ഞാപ്പോൾ തന്നെ ആരാധകരും കമ്മെന്റ് ബോക്സ് കൈയ്യടക്കി. അതേസമയം, അമേരിക്കന്‍ ചലച്ചിത്ര മേഖലയുടെ തലസ്ഥാനമാണ് ലോസ് ഏഞ്ചൽസിലെ ഹോളിവുഡ‍്. ഇവിടെയും തീ പിടുത്തം രൂക്ഷമായി ബാധിച്ചു. നിരവധി ഹോളിവുഡ് താരങ്ങളെ ഈ പ്രകൃതി ദുരന്തം ബാധിച്ചു. പലരുടെയും ആഡംബര വീടുകൾ ചാരമായി മാറി ഈ കാട്ടുതീയില്‍.

യുഎസ് മോഡലും നടിയും ഗായികയുമായ പാരിസ് ഹിൽട്ടൺ തന്‍റെ മാലിബുവിലെ വീട് കത്തി അമര്‍ന്ന വിവരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “ഇന്ന് പലരും വീടെന്ന് വിളിച്ച സ്ഥലമില്ലാതെ ഉണരുന്നുവെന്ന് അറിയുന്നത് ശരിക്കും ഹൃദയഭേദകമാണ്,” ഹില്‍ട്ടണ്‍ എഴുതി. ഹിൽട്ടന്‍റെ മാലിബുവിലെ ബീച്ച് ഹൗസ്, 2021-ൽ 8 മില്യൺ യുഎസ് ഡോളറിന് വാങ്ങിയത്. പരീസ് ഹില്‍ട്ടണിന്‍റെ മകൻ ഫീനിക്സ് ആദ്യകാലത്ത് വളര്‍ന്ന വീട് എന്നതിനാല്‍ വൈകാരികമായി അടുപ്പമുള്ള വീടാണ് നടിക്ക് നഷ്ടമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker