32 C
Kottayam
Monday, October 21, 2024

‘പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല’ ജോലിയിൽ നിന്ന് ഒഴിവാക്കും: ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല.

ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡിഎംഇയോടും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിലിനോടും റിപ്പോർട്ട് തേടിയിരുന്നു. ഡിഎംഇ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ല. ചില വിവരങ്ങൾ മാത്രമാണ് അറിയിച്ചത്. വിശദമായ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഡിഎംഇ അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിന് കാരണം റിപ്പോർട്ടിലെ അവ്യക്തയാണ്.

കൈക്കൂലി കൊടുത്തുവെന്ന് പരസ്യമായി പറഞ്ഞിട്ടും അന്വേഷണത്തിലും നടപടിയിലും കാലതാമസമുണ്ടാകുന്നു. അതുകൊണ്ടാണ് അന്വേഷണത്തിന് അഡി. ചീഫ് സെക്രട്ടറിയെ തന്നെ ചുമതലപ്പെടുത്തിയത്. ആരോഗ്യ പ്രിൻസിപ്പിൽ സെക്രട്ടറി അന്വേഷണത്തിന് നേരിട്ട് പരിയാരത്ത് എത്തും. 

പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോ എന്ന് അറിയില്ല. സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ല. നവീൻ ബാബുവിനെ ഞാൻ വിദ്യാർത്ഥി കാലം മുതൽ അറിയാവുന്ന അയാളാണ്. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. നവീന്റെ കുടുംബത്തോട് നീതി ചെയ്യും. പ്രശാന്തൻ സർക്കാരിന്റെ ശമ്പളം വാങ്ങിക്കില്ല. അതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. നവീൻ ബാബുവിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല. പാർട്ടി സെക്രട്ടറി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഞ്ജുവിന് നിരാശ; കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആളൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് ഉപയോഗ യോഗ്യമല്ലാത്തിനാല്‍ കേരളം - കര്‍ണാടക രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവര്‍ മാത്രമാണ് എറിയാന്‍...

50,000 രൂപ കൈക്കൂലി വാങ്ങി, ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

മൂവാറ്റപുഴ : കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ ആർഡിഒ ആയിരുന്ന വി.ആർ മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ...

‘പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ ശോഭ സുരേന്ദ്രനെ അനുകൂലിച്ചുള്ള പോസ്റ്റർ കത്തിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു....

ഷാഫിയെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി പരാതി

പാലക്കാട്: ഷാഫി പറമ്പിൽ എംപിയെ വിമര്‍ശിച്ചും പി സരിനെ അനുകൂലിച്ചും ഫേയ്സ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് നെൻമാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്. സംഭവത്തെ...

കനത്ത മഴ തുടരുന്നു, യെല്ലോ അലർട്ട്, ബെംഗളൂരുവിൽ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി

ബെം​ഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ന​ഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്...

Popular this week