പ്രണവും കല്യാണിയും വീണ്ടും ഒന്നിയ്ക്കുന്നു,പ്രഖ്യാപനവുമായി മോഹന്‍ലാല്‍
കൊച്ചി:സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചു. “വർഷങ്ങൾക്കു ശേഷം” എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് “വർഷങ്ങൾക്കു ശേഷം”. മേരിലാന്റ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെയും നിർമാതാവ്. ഹൃദയം നിർമിച്ചതും ഇദ്ദേഹം ആയിരുന്നു. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ എത്തിയ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.
ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചിത്രത്തില്‍ നിവിന്‍ പോളി അതിഥി താരമായിട്ടാകും എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.