News
ബിപിന്‍ റാവത്തിനെ അവഹേളിച്ച് പോസ്റ്റ്; എട്ട് പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട എട്ട്പേര്‍ അറസ്റ്റില്‍. വിവിധ സംസ്ഥാനങ്ങളിലുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മുകാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജസ്ഥാനില്‍ നിന്നു മാത്രം മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഊട്ടിക്ക് സമീപം കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പടെ 13 പേരാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News