മൂന്നരക്കോടിയുടെ നികുതി വെട്ടിപ്പ്; അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളിയെ!
ജംഷെഡ്പുര്‍: മൂന്നരക്കോടിയുടെ വെട്ടിപ്പ് നടത്തിയ എം.എസ് സ്റ്റീല്‍ എന്ന കമ്പനിയുടെ എംഡിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളിയെ. ഔദ്യോഗിക രേഖകള്‍ പ്രകാരം 48 കാരനായ ലാദുന്‍ മുര്‍മുവാണ് എംഎസ് സ്റ്റീല്‍ എന്ന കമ്പനിയുടെ എംഡി. ഇയാള്‍ മൂന്നര കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ചുകൊണ്ട് ജാര്‍ഖണ്ഡിലെ ചരക്കുസേവന നികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ പ്രകാരം അറസ്റ്റ് ചെയ്യാനെത്തിയത്.
എന്നാല്‍ ലാദുന്‍ മുര്‍മുവിന്റെ റായ്പഹാരി ഗ്രാമത്തിലുള്ള ഓലമേഞ്ഞ വീട്ടിലേക്കാണ് പോലീസ് എത്തിയത്. ശേഷം തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ജോലി ചെയ്യുന്നായാളാണ് മര്‍മു എന്ന് കണ്ടെത്തിയപ്പോള്‍ പോലീസ് ഞെട്ടി. തുടരന്വേഷണത്തില്‍ ലാദുന്റെ വ്യാജ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത വ്യാജ കമ്പനിയായിരുന്നു എംഎസ് സ്റ്റീല്‍ എന്ന് കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണെന്ന് ജംഷെഡ്പുര്‍ സൂപ്രണ്ട് ഓഫ് പോലീസ് ഡോ. എം തമിള്‍ വാനന്‍ പറഞ്ഞു.
ലാദുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഗ്രാമവാസികളുടെ പ്രതിഷേധം മൂലം ഇദേഹത്തെ മോചിപ്പിക്കുകയായിരുന്നു. 2018 ല്‍ തന്റെ അനന്തരവനായ ബൈല മുര്‍മു എന്റെ കോര്‍പ്പറേറ്റീവ് ബാങ്ക് പാസ്ബുക്കും, പാന്‍, ആധാര്‍ കാര്‍ഡുകളും എടുത്തിരുന്നു. ഇത് ഹാജരാക്കുകയാണെങ്കില്‍ പ്രതിമാസം രാണ്ടായിരം രൂപ ലഭിക്കുമെന്ന് പറഞ്ഞാണ് രേഖകളെല്ലാം കൊണ്ടുപോയത്. അതിനുശേഷം രേഖകളെല്ലാം മരുമകനായ സുനരാറാമിനും പിന്നീട് സുശാന്ത് എന്ന മറ്റൊരാള്‍ക്കും കൈമാറിയിരുന്നുവെന്ന് ലാദുന്‍ പറഞ്ഞു. ഈ രേഖകള്‍ പിന്നീട് എന്ത് ചെയ്തുവെന്ന് തനിക്കറിയില്ലെന്നും ലാദുന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജിഎസ്ടി നികുതി കുടിശ്ശിക വരുത്തിയ നോട്ടീസ് നല്‍കിയിരുന്നെന്നും ലാദുന്‍ കൂട്ടിചേര്‍ത്തു. പണം അടക്കാനാവതെ വന്നതോടെ മൊസമ്പണി പോലീസ് ജിഎസ്ടി നിയമത്തിലെ അനുച്ഛേദം 70 പ്രകാരം കേസെടുക്കുകയായിരുന്നു.