
ലഖ്‌നൗ: നോട്ടുകള്‍ക്കിടയിലിരുന്ന് തന്റെ കുടുംബം എടുത്ത സെല്‍ഫിയിൽ കുടുങ്ങി പോലീസ് ഉദ്യോഗസ്ഥന്‍. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകൾക്കിടയിൽ ഇരുന്നുകൊണ്ട് സെൽഫിയെടുത്തത്. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം.
സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകൾക്കിടയിലിരുന്ന് സെൽഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥർ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിലവിൽ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
അതേസമയം തന്റെ കുടുംബസ്വത്ത് വിറ്റപ്പോൾ ലഭിച്ച പണമാണ് ചിത്രത്തിലുള്ളത് എന്നാണ് ഉദ്യോഗസ്ഥന്റെ വാദം. 2021 നവംബര്‍ 14-ന് എടുത്ത സെൽഫിയാണ് നിലവിൽ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News