മലപ്പുറം : പോക്സോ കേസില്‍ യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ 4,37,000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി പോക്സോ കോടതിയുടേതാണ് ശിക്ഷ. 6 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആനക്കയം സ്വദേശി ജയചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.
2021 ഫെബ്രുവരി 11 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്.കുട്ടി പറഞ്ഞ് വിവരമറിഞ്ഞ അമ്മ നല്‍കിയ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസെടുത്തതും ജയചന്ദ്രനെ അറസ്റ്റ് ചെയ്തതും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News