Home-bannerKeralaNews
കേരള പര്യടനത്തിനൊരുങ്ങി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള മുന്നൊരുക്കത്തിനൊരുങ്ങി സർക്കാർ. ഇതിനു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനം നടത്തും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതിനുള്ള അന്തിമരൂപം നൽകും.
തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരളപര്യടനം കൊല്ലത്തുനിന്ന് ആരംഭിച്ചേക്കാനാണ് സാധ്യത. ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് അവിടെയുള്ള സാമൂഹിക, സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് പര്യടനത്തിനു രൂപംനൽകുന്നത്. പ്രകടനപത്രികയ്ക്കുള്ള അഭിപ്രായം സ്വരൂപിക്കലാണു ലക്ഷ്യം. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതുജന വിലയിരുത്തൽ അറിയാനും ശ്രമിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News