പാലാ: മാണി സി. കാപ്പന്‍ ഇടതുമുന്നണിയെയും എന്‍സിപിയെയും വഞ്ചിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായിലെ എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
അവസരവാദികള്‍ക്ക് എല്ലാക്കാലവും ജനം ശിക്ഷ നല്‍കിയിട്ടുണ്ട്. കാപ്പന്റെ മികവല്ല പാലായിലെ ജയത്തിന് കാരണം. എല്‍ഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹത്തിന് ജയിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഇടതുമുന്നണിക്കെതിരേ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി രംഗത്ത് വന്നു. എല്‍ഡിഎഫിന് വിശ്വാസികളുടെ വോട്ട് വേണം, എന്നാല്‍ നിലപാട് മാറ്റില്ല. ഈ ഞാണിന്‍മേല്‍ കളിയാണ് ഇടതുമുന്നണി സംസ്ഥാനത്ത് നടത്തുന്നത്.
ശബരിമല യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയം വ്യക്തമാക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News