കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത്, ഒരു മറയും ഇല്ലാതെ ബിജെപി യുമായി കോൺഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി
കോട്ടയം:: പുതുപ്പള്ളിയിൽ യുഡിഎഫിനെതിരെ കടുത്ത അരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിലുള്ളവരുടെ മുഖം കറുക്കരുത് എന്നാണ് യുഡിഎഫിനെന്നും ഒരു മറയും ഇല്ലാതെ ബിജെപി യുമായി കോൺഗ്രസ് യോജിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിടങ്ങൂർ പഞ്ചായത്ത് അതിന് ഉദ്ദാഹരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ സമാനമായി യുഡിഎഫിനെ വിമർശിച്ചിരുന്നു.
വർഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത് പക്ഷമെന്നും എന്നാൽ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുന്നെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ അന്ന് പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ പരമർശത്തെ തമാശ എന്നായിരുന്നു കോണഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശേഷിപ്പിച്ചത്. അന്നത്തെ വിമർശനത്തെ കെ സുധാകരനും വിമർശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിക്ക്, അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഇല്ലായിരുന്നെന്നായിരുന്നു അന്ന് സുധാകരൻ നടത്തിയ പരിഹാസം.