CrimeKeralaNews

പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം,സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി

ചാരുംമൂട്: സ്ത്രീകളടക്കമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റു ചെയ്ത സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. സിപിഎം പാലമേല്‍ വടക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ല കമ്മിറ്റി അംഗം, ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍. ശശികുമാറിനെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. നിലവില്‍ സിപിഎം ഏരിയ സെക്രട്ടറിയായ എം.എ. അലിയാര്‍ സ്ഥാനം ഒഴിയാനും ഈ സ്ഥാനത്തേക്ക് ശശികുമാറിനെ കൊണ്ടുവരാനും നേരത്തെ ധാരണ ആയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമുണ്ടായത്.കഴിഞ്ഞദിവസം ചേര്‍ന്ന ചാരുംമൂട് ഏരിയ കമ്മിറ്റി യോഗമാണ് നടപടി സ്വീകരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശശികുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. നേതാവിനെ രക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button