27.4 C
Kottayam
Friday, May 10, 2024

ടൂറിസ്റ്റ് വിസയില്‍ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി; ഓഗസ്റ്റ് ഒന്ന് മുതൽ

Must read

റിയാദ്: ടൂറിസ്റ്റ് വിസയില്‍ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. അതിനുള്ള അനുമതി ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. സൗദി അംഗീകരിച്ച കൊവിഡ് വാക്‌സിനുകളിലൊന്നിന്റെ നിശ്ചിത ഡോസ് കുത്തിവെപ്പെടുത്തവര്‍ക്കാണ് അനുമതി. വിദേശികള്‍ക്കുള്ള മുഖീം പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ വിവരം രജിസ്റ്റര്‍ ചെയ്യണം. ഇത് ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസായി പതിഞ്ഞുകഴിഞ്ഞാല്‍ സൗദിയിലേക്ക് പ്രവേശിക്കാനുള്ള ആദ്യ യോഗ്യതയായി. www.muqeem.sa എന്ന സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഒപ്പം യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന റിപ്പോര്‍ട്ടും കൈയ്യില്‍ കരുതണം. ടൂറിസ്റ്റ് വിസയില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ച് സൗദിയില്‍ ഇറങ്ങുന്നവര്‍ക്ക് എല്ലാ കൊവിഡ് പ്രോേട്ടാക്കോളുകളും പാലിച്ച് രാജ്യത്ത് എല്ലായിടവും സന്ദര്‍ശിക്കാനാവും. സൗദി അംഗീകരിച്ച കൊവിഡ് വാക്‌സിനുകളായ ഫൈസര്‍, ആസ്ട്രാ സെനക്ക (കോവി ഷീല്‍ഡ്), മോഡേണ എന്നിവയില്‍ ഒന്നിന്റെ രണ്ട് ഡോസോ, ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സെന്റ ഒരു ഡോസോ കുത്തിവെപ്പാണ് എടുക്കേണ്ടത്. 2019 സെപ്തംബറിലാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിച്ച് തുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിസ നല്‍കല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week