25 C
Kottayam
Tuesday, November 26, 2024

ലേബര്‍ റൂമില്‍ ശ്രീനിയെ കയറ്റുമോ…? പേര്‍ളി മാണി പറയുന്നു

Must read

റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും ആരാധകരോട് സന്തോഷത്തോടെ പങ്കുവെച്ച കാര്യമാണ് പേളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത. പേളി ഗര്‍ഭിണിയായപ്പോള്‍ മുതലുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.

തങ്ങളുടെ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇരുവരും. പേളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ” ഇപ്പോള്‍ 36 ആഴ്ച കഴിയാറായി, അതായത് 9 മാസം. മാര്‍ച്ച് 23നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്ന തീയതി” – പേളി പറഞ്ഞു. ലേബര്‍ റൂമില്‍ ശ്രീനിയെ കയറ്റുമോ എന്ന ആരാധരുടെ ചോദ്യത്തിന്, ഡോക്ടര്‍മാര്‍ കയറാന്‍ സമ്മതിച്ചാല്‍ കയറ്റും. പക്ഷേ ശ്രീനി തല കറങ്ങി വീഴുമെങ്കില്‍ വേണ്ട. ശ്രീ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും പേളി പറഞ്ഞു.

ഗര്‍ഭകാലത്തെ നല്ലതും മോശവുമായ അവസ്ഥകളെക്കുറിച്ചും ആരാധരുടെ ചോദ്യത്തിന് പേളി മറുപടി പറഞ്ഞു. ” നമ്മുടെ അച്ഛനും അമ്മയും ബന്ധുക്കളും റോഡില്‍ പോകുന്നവരുമൊക്കെ നമ്മളെ കൊഞ്ചിച്ച് വഷളാക്കും. നമുക്ക് എവിടെ പോയാലും മുന്‍ഗണന കിട്ടും. ശ്രീനി രാത്രിയില്‍ കാലൊക്കെ തിരുമ്മി തരും. ഞാനൊന്ന് തിരിയുകയാണെങ്കില്‍ ശ്രീനി ചാടി എഴുന്നേറ്റ് അയ്യോ തിരിയുവാണോ, ഞാനെന്തെങ്കിലും ചെയ്യണോയെന്ന് ചോദിക്കും. ഓവര്‍ ആക്ടിങ് ചെയ്യാന്‍ പറ്റിയ സമയമാണ്. ബുദ്ധിമുട്ടിയ കാര്യമെന്താണെന്ന് ചോദിച്ചാല്‍ ആദ്യത്തെ മൂന്നു മാസം ഛര്‍ദ്ദിയുണ്ടായിരുന്നു. പക്ഷേ അത് അത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല. പിന്നെ കുഞ്ഞ് വലുതാകുന്തോറും നമുക്ക് നടക്കാനൊക്കെ പ്രയാസമാകും. അത് ഇത്തിരി ബുദ്ധിമുട്ടാണ്.

ആദ്യത്തെ മൂന്നു മാസം ദേ പോയി ദാ വന്നുവെന്ന പോലെയായിരുന്നു. പെട്ടെന്നങ്ങ് പോയി. പിന്നെത്തെ മൂന്നു മാസം ഭയങ്കര എനര്‍ജിയായിരുന്നു. അപ്പോഴാണ് എനിക്ക് അനൗണ്‍സ് ചെയ്യേണ്ടി വന്നത്. ആ സമയത്താണ് എന്റെ ബോളിവുഡ് സിനിമയായ ലൂഡോ റിലീസ് ചെയ്യുന്നത്. അന്ന് ഒരു ദിവസം ഒറ്റയിരുപ്പിന് 28 ഇന്റര്‍വ്യൂവാണ് നല്‍കിയത്. രാവിലെ 8.30 ന് തുടങ്ങി രാത്രി 7.30 വരെ. ആ സമയത്ത് ഞാന്‍ ഭയങ്കര ആക്ടീവായിരുന്നു. ആദ്യ മൂന്നു മാസം കഴിഞ്ഞശേഷം വാഗമണ്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യാത്രയൊക്കെ പോയി. പിന്നത്തെ മൂന്നു മാസമാണ് എനിക്ക് ബുദ്ധിമുട്ടൊക്കെ തോന്നിയത്.” – പേളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

തൃശൂർ തടി ലോറി അപകടം: മാഹിയിൽ നിന്ന് മദ്യം വാങ്ങി, യാത്രയിലുടനീളം മദ്യപിച്ചു;ഡ്രൈവർക്കും ക്ലീനർക്കുമെതിരെ നരഹത്യക്ക് കേസ്

തൃശൂര്‍: തൃശൂർ നാട്ടികയിൽ തടി ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ മാഹിയിൽ നിന്നാണ് മദ്യം വാങ്ങിയതെന്നും...

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയ്ക്ക് വീണ്ടും മർദ്ദനം; ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ

കോഴിക്കോട് : ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലുൾപ്പെട്ട യുവതിയെ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഭർത്താവ് രാഹുൽ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ മുങ്ങി. രാഹുൽ...

തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ തടിലോറി പാഞ്ഞുകയറി രണ്ടുകുട്ടികളുൾപ്പെടെ 5 പേർ മരിച്ചു

നാട്ടിക: തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറി അഞ്ചുപേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റു....

യുകെയില്‍ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയിൽ

റെഡ്ഡിംഗ്: റെഡ്ഡിംഗിലെ മലയാളി നഴ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 55കാരന്‍ സാബു മാത്യുവാണ് ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയത്. ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്...

അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

വാഷിംങ്ടൺ: യു.എസിലുടനീളം കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകി യു.എസിലെ കാലാവസ്ഥാ പ്രവചകർ. യു.എസിൽ ദേശീയ അവധിക്കാലം കടന്നുവരുന്നതിനൊപ്പമാണ് കാലാവസ്ഥാ മുന്നറിയിപ്പും.കാലിഫോർണിയയിലെ സാക്രമെന്‍റോയിലെ നാഷണൽ വെതർ സർവിസ്...

Popular this week