CrimeInternational

ഉച്ചത്തിൽ പാട്ടുവെച്ചു യുവതികളെ പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ

ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച നൈജീരിയൻ സ്വദേശി ആണ് അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി. ഡേറ്റിങ് ആപ്പ് വഴിയും സോഷ്യൽമീഡിയ വഴിയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചശേഷമായിരുന്നു പീഡനം. 2019 ജനുവരിയിലാണ് ഇയാൾ സ്വന്തം അപാർട്ടമെന്‍റിൽവെച്ച് സ്ത്രീകളെ പീഡിപ്പിച്ചത്

സെർബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയിൽ ഒരുവർഷത്തേക്ക് ശിക്ഷിക്കപ്പെട്ട യുവാവിനെ മറ്റൊരു കേസിൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യത്തെ കുറ്റം ചെയ്ത കാലയളവിൽ തന്നെ 33കാരിയായ ഉക്രെയ്ൻ സ്വദേശിനിയെ പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്.

സമൂഹ മാധ്യമങ്ങളിലൂടെ ചങ്ങാത്തം കൂടിയ ശേഷം നേരിട്ട് കാണാനായി ക്ഷണിച്ച ഇയാൾ തന്നെ അൽ ബാർഷയിലെ അപാർട്ട്മെന്‍റിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉക്രെയ്ൻ സ്വദേശിനി പൊലീസിന് മൊഴി നൽകി. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും മൊഴിയിലുണ്ട്. യുവതിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പ്രതിക്കെതിരെ പൊലീസ് കോടതിയിൽ നൽകിയിരിക്കുന്ന കുറ്റപത്രം. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും.

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker