CrimeKeralaNews

പട്ടാമ്പി അന്‍സാര്‍ കൊലപാതകം: പ്രതിയെന്ന് സംശയിച്ച യുവാവിന്‍റെ മൃതദേഹം കഴുത്തറുത്ത നിലയില്‍

തൃത്താല: പട്ടാമ്പിയില്‍ കൊല്ലപ്പെട്ട അൻസാറിന്‍റെ സുഹൃത്തിന്‍റെ മൃതദേഹവും കഴുത്തറുത്ത നിലയിൽ. കൊലപാതകത്തിൽ പ്രതിയെന്ന സംശയിച്ച് പോലീസ് തെരച്ചിൽ നടത്തിയിരുന്ന കബീറിന്‍റെ മൃതദേഹമാണ് ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ഫോറൻസിക്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ യുവാവിന് വെട്ടേറ്റ സ്ഥലത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പുഴയിൽ കാലുകൾ പൊങ്ങി കിടക്കുന്നത് കണ്ടത്.

അൻസാറിനെ വെട്ടിയ സുഹൃത്ത് മുസ്തഫയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കബീറിനായുള്ള ഊര്‍ജ്ജിത അന്വേഷണം നടക്കുന്നതിടയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്‍സാറിനെ കൊലപ്പെടുത്തിയ സമാനരീതിയിൽ കഴുത്തറുത്ത നിലയിലാണ് കബീറിന്‍റെ മൃതദേഹവും കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതകൾ ഏറുകയാണ്.

വ്യാഴാഴ്ച രാത്രി തൃത്താല കണ്ണനൂരിലാണ് സംഭവം. പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിൽ റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന്, പോലീസ് പരിശോധന നടത്തുന്നതിനിടെ റോഡിൽ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തിയിരുന്നു. കാറിനുള്ളിൽ നിന്ന് കത്തിയുടെ കവറും ലഭിച്ചിരുന്നു. ഇതിനിടെ പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ കഴുത്ത് മുറിഞ്ഞ നിലയിൽ ചികിത്സക്കെത്തിയ യുവാവ് മരണപ്പെടുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ഫോറൻസിക് സംഘവും പോലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് മറ്റൊരു മൃതദേഹം സമീപത്ത് ഭാരതപ്പുഴയിൽ കാണുന്നത്. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ ഇത് കൊല്ലപ്പെട്ട അൻസാറിന്‍റെ സുഹൃത്ത് കബീറിന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. കബീറിന്‍റെ മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുമുണ്ട്. കൊല്ലപ്പെട്ട ഇരുവരുടെയും സുഹൃത്ത് മുസ്തഫയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഏറെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button