ആലപ്പുഴ: 28 വര്‍ഷം മുമ്പ് സിപിഐഎം മുന്‍ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയതില്‍ വെളിപ്പെടുത്തലുമായി ജി സുധാകരന്‍. ആഞ്ചലോസിനെ പുറത്താക്കിയത് കള്ള റിപ്പോര്‍ട്ടിലൂടെയാണെന്നാണ് ജി സുധാകരന്റെ തുറന്നുപറച്ചില്‍. നിലവില്‍ സിപിഐ ജില്ലാ സെക്രട്ടറിയാണ് ടി ജെ ആഞ്ചലോസ്.
1996 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി എസ് സുജാതയുടെ തോല്‍വിയില്‍ ആയിരുന്നു പുറത്താക്കല്‍ നടപടി. സുജാതയെ തോല്‍പ്പിക്കാന്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നുവെന്നാരോപിച്ച് ആഞ്ചലോസിനെ പുറത്താക്കുകയായിരുന്നു. തന്നെ അധ്യക്ഷനാക്കി തന്നോട് പറയാതെയാണ് അജണ്ട ചര്‍ച്ചയ്ക്ക് വെച്ചതെന്നും ചതിച്ചതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
അന്നത്തെ സംഭവം ജീവിതത്തില്‍ നേരിട്ട വലിയ തിരിച്ചടിയാണ്. വല്ലാത്ത ഹൃദയവേദനയുണ്ടാക്കി. ചെയ്യാന്‍ പാടില്ലാത്തത് പാര്‍ട്ടി ചെയ്തു. തന്നെ ചതിച്ചു. ചതിച്ചയാള്‍ പിന്നെ നല്ല രീതിയില്‍ അല്ല മരിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു. അന്ന് സിപിഐഎം പുറത്താക്കിയതിനാല്‍ സിപിഐക്ക് നല്ല സെക്രട്ടറിയെ ലഭിച്ചു. ആര്യനാട് സംഘടിപ്പിച്ച സിപിഐ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം.