KeralaNews

കല്യാണം ഉടനില്ല,കുടുംബവും പാർട്ടിയും ആലോചിച്ച് തീരുമാനമെടുക്കും:ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: യുവ എംഎൽഎ സച്ചിൻ ദേവും (Sachin Dev ) തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ( Arya Rajendran) വിവാഹിതരാകുകയാണ്. വിവാഹവാർത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മേയർ ആര്യാ രാജേന്ദ്രൻ. സച്ചിൻ ദേവുമായി എസ്എഫ്ഐ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നതെന്ന് ആര്യ പറഞ്ഞു.

”ഞങ്ങളിരുവരും ഒരേ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്.രണ്ട് പേർക്കും കുടുംബവും പാർട്ടിയുമാണ് ഏറെ പ്രാധാന്യമുള്ള വിഷയം. ആ സൌഹൃദ ബന്ധമാണ് വിവാഹത്തിലേക്കെത്തിയതെന്നും ആര്യ പറയുന്നു. ‘വിവാഹം സമയമെടുത്തു ആലോചിച്ച് നടത്തേണ്ട കാര്യമാണ്. ഞങ്ങൾ പരസ്പരം ആലോചിച്ച ശേഷം വീട്ടുകാരെ അറിയിക്കുകയായിരുന്നു. രണ്ട് കുടുംബവും തമ്മിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രണ്ട് പേരും ജന പ്രതിനിധികളായതിനാൽ പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം. ഇരുവരും ജനപ്രതിനിധികളാണ്. എന്റെ പഠനവും പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഉടനെ വിവാഹമുണ്ടാകില്ലെന്നും ആര്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button