സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച് പരസ്യ ചിത്രം; വ്യാപക പ്രതിഷേധം
ദക്ഷിണ കൊറിയയിലെ ഡയറി സ്ഥാപനത്തിന്റെ പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സോള്‍ മില്‍ക്ക് എന്ന സ്ഥാപനമാണ് പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചത്. പരസ്യ ചിത്രം ഇങ്ങനെ: ഒരു പുഴയുടെ തീരത്തിലൂടെ ക്യാമറയുമായി നടക്കുന്നയൊരു വ്യക്തിയെ കാണാം.
ക്യാമറയുമായി നടത്തത്തിന്റെ ഇടയില്‍ വെളുത്ത വസ്ത്രമണിഞ്ഞ് യോഗ ചെയ്യുന്നതും വെളളം കുടിക്കുന്ന സ്ത്രീകളെ ഇയാള്‍ കാണുന്നു. രഹസ്യമായി ഇയാള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന നേരത്തു ഒരു ഉണങ്ങിയ മരക്കൊമ്പില്‍ ചവിട്ടുന്നു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ സ്ത്രീകളില്‍ ഒരാള്‍ ഇയാളെ കാണുന്നു. തൊട്ടടുത്ത ഷോട്ടില്‍ ഈ സ്ത്രീകളെല്ലാം പശുക്കളായി നില്‍ക്കുന്നതാണ് കാണാന്‍ കഴിയുക.
52 സെക്കന്‍ഡ് ദൈര്‍ഘ്യമുളള പരസ്യ ചിത്രത്തിലൂടെ കമ്പനിയുടെ ഉത്പന്നങ്ങളില്‍ കൃത്രിമമില്ലെന്നു കാണിക്കുകയായിരുന്നു ലക്ഷ്യം. പരസ്യ ചിത്രത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നമതാടെ സോള്‍ മില്‍ക്ക് പരസ്യം പിന്‍വലിച്ചതായി അറയിച്ചു. അപ്പേ്ാഴേക്കും പരസ്യം വൈറലായി.
സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനു പുറമേ സ്ത്രീകളുടെ അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുത്തതില്‍ ചര്‍ച്ചകള്‍ ദക്ഷിണ കൊറിയയില്‍ ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്നു സോള്‍ മില്‍ക്കിന്റെ മാതൃസ്ഥാപനമായ സോള്‍ ഡയറി കോ-ഓപ്പറേറ്റീവ് മാപ്പു പറഞ്ഞു രംഗത്തെത്തി. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകില്ലെന്നു അതില്‍ ശ്രദ്ധപുലര്‍ത്തുമെന്നും വിഷയം ഗൗരവമായി പരിഗണിക്കുമെന്നും പറഞ്ഞു മാപ്പു ചോദിച്ചു കൊണ്ടു സോള്‍ കോ-ഓപ്പറേറ്റീവ് പറഞ്ഞു.
മുമ്പും കന്പനി സ്ത്രീകളെ മോശമായി ചിത്രീകരിച്ചു പരസ്യം ചെയ്തിരുന്നു. 2003 ല്‍ ഉത്പന്നം പുറത്തിറങ്ങുന്നതിന്റെ ഭാഗമായി ഇറക്കിയ പരസ്യത്തില്‍ നഗ്‌നരായ സ്ത്രീകള്‍ ദേഹത്തു തൈരു സ്പ്രൈ ചെയ്യുന്നതായിരുന്നു പരസ്യത്തില്‍ എന്നു ദക്ഷിണ കൊറിയന്‍ മാധ്യമമായ കൊറിയന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.