
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന കടപുഴകി വീണ് അപകടം. തൃശൂര്‍ വടക്കാഞ്ചേരിയിലാണ് അപകടം നടന്നത്. വടക്കാഞ്ചേരി കുറാഞ്ചേരി വളവിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞ് യാത്രികർക്ക് പരിക്കേറ്റു.
പഴയന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോ ഡ്രൈവറായ കാക്കരകുന്ന് വീട്ടിൽ സന്തോഷ്, അനുജൻ സനീഷ്,അമ്മ തങ്കം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പഴയന്നൂരിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News