ചന്ദ്രനെ കാണാന്‍ എന്തിനാ ഇത്ര ദൂരം പോകുന്നത് ? ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച മുന്‍ പാക് മന്ത്രി ഫവാദ് ചൗധരിയ്‌ക്ക് വിമര്‍ശനം
ഇസ്ലാമാബാദ്: ചന്ദ്രനെ കാണാന്‍ എന്തിനാ ഇത്ര ദൂരം പോകുന്നത് ? ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച മുന്‍ പാക് മന്ത്രി ഫവാദ് ചൗധരിയ്‌ക്ക് വിമര്‍ശനം.ചന്ദ്രയാൻ -3 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെയാണ് ഫവാദ് ചൗധരിയുടെ വിവരക്കേട് .
ചന്ദ്രനെ കാണാന്‍ ഇത്രദൂരം പോകേണ്ടതില്ലെന്നാണ് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ഫവാദ് പറഞ്ഞത് . ഈ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 നെക്കുറിച്ചുള്ള ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്ന ഫവാദ് ചൗധരി.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് നേരിട്ട് സാക്ഷ്യം വഹിച്ച ഒട്ടേറെപ്പേര്‍ ഈ വീഡിയോ ട്വീറ്റ് ചെയ്യുകയും ഫവാദിനെ വിമര്‍ശിക്കുകയും ചെയ്തു .പാകിസ്താന്റെ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസേര്‍ച്ച് കമ്മിഷന്‍ (എസ്‌യുപിഎആര്‍സിഒ) 1961-ലാണ് സ്ഥാപിതമായത്.
1990കളില്‍ വരെ ഏജന്‍സി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. കൂടാതെ, ഗവേഷണങ്ങള്‍ ഇന്ത്യയുടെയും ചൈനയുടെയും ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പിന്നിലായതിനാല്‍ നിരന്തരം പരിഹസിക്കപ്പെട്ടിട്ടുമുണ്ട്.