23.1 C
Kottayam
Tuesday, October 15, 2024

‘അന്വേഷിക്കാൻ തയ്യാറുണ്ടോ?പിണറായി ആഭ്യന്തരം വഹിയ്ക്കാന്‍ യോഗ്യനല്ല; മുഖ്യമന്ത്രിയെ ആവർത്തിച്ച് വെല്ലുവിളിച്ച് അൻവർ

Must read

നിലമ്പൂര്‍: മുഖ്യമന്ത്രി തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനഃപൂര്‍വ്വം ചിത്രീകരിച്ചെന്ന് ഇടത് എം.എല്‍എ. പി.വി.അന്‍വര്‍. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണം പോലീസ് മുക്കുന്നുണ്ടെന്നും അതിൽ അന്വേഷണം നടത്താൻ തയ്യാറുണ്ടോ എന്നും അൻവർ മുഖ്യമന്ത്രിയെ ആവർത്തിച്ച് വെല്ലുവിളിച്ചു. നിലമ്പൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരേ അൻവർ നേരിട്ടുള്ള വിമർശനം ഉന്നയിച്ചത്

‘പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് നിര്‍ദേശം മാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കേസ് അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണരീതി പരിതാപകരമാണ്. 188 -ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഇതുണ്ടായിരുന്നു. 188-ല്‍ 25 കടത്തുകാരെയെങ്കിലും കണ്ടാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷംവരെ അത്തരത്തിലൊരു അന്വേഷണം നടന്നിട്ടില്ല. റിദാന്‍ വധക്കേസില്‍ എസ്‌ഐടിയുടെ അന്വേഷണ പരിധിയില്‍നില്‍ക്കെ എടവണ്ണ പോലീസ് ഇടപെടല്‍ നടത്തി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞത് പാടേ ലംഘിക്കുകയാണ്.

മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനെന്ന് പറഞ്ഞു. അൻവറാണോ സ്വർണക്കടത്തുകാരുടെ പിന്നിലെന്ന് പത്രക്കാര്‍ പലതവണ മുഖ്യമന്ത്രിയോട് ചോദിച്ചു. ‘നിങ്ങള്‍ പറ, നിങ്ങള്‍ പറ’ എന്നാണ് അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. എന്നിട്ട് ചിരിച്ചു. പി.വി.അന്‍വര്‍ കള്ളക്കടത്തിന്റെ ആളാണോ എന്ന സംശയം കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

കള്ളക്കടത്തുകാരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം ഞാന്‍ നടത്തിയെന്ന് പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഇത് എനിക്ക് അങ്ങേയറ്റത്തെ ഡാമേജ് ഉണ്ടാക്കിയ കാര്യമാണ്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ പലതും പറയാമായിരുന്നു. എന്നെ ഒരു കുറ്റവാളിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതി. എന്നിട്ടും ഒരു കത്ത് കൊടുത്ത് കാത്തിരുന്നു.

എന്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാന്‍ നല്‍കിയ പരാതിയില്‍ ഞങ്ങളൊന്ന് അന്വേഷിക്കട്ടെയെന്ന് എന്ന് അദ്ദേഹം പറയുമെന്ന് കരുതി. എട്ട് വര്‍ഷമായല്ല ഞാന്‍ ഈ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്. അത് പാര്‍ട്ടിക്ക് തെറ്റിയ കണക്കാണ്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയത് മുതല്‍ ഞാന്‍ സിപിഎമ്മിനൊപ്പമുണ്ട്. കേരളത്തില്‍ ഏറ്റവും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലാണ് ഞാന്‍ പരാതി നല്‍കിയിട്ടുള്ളത്.

എന്നിട്ട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ഞാനും ശശിയും 40 വര്‍ഷത്തെ രാഷ്ട്രീയ ബന്ധമുള്ളയാളുകളാണ്. അതുകൊണ്ട് പ്രഥമദൃഷ്ട്യ ശശിയെ കുറിച്ച് അന്‍വര്‍ പറഞ്ഞതില്‍ ഒരു കഴമ്പുമില്ല. പ്രഥമദൃഷ്ട്യാ കഴമ്പില്ലെങ്കില്‍ ചവറ്റുകുട്ടയിലാണ് ഇടേണ്ടത്. പിന്നെ എന്തിനാണ് പരിശോധന നടത്തുമെന്ന് പറഞ്ഞതെന്നും അന്‍വര്‍ ചോദിച്ചു.

പാര്‍ട്ടിലൈനില്‍ നിന്ന് വിപരീതമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പറയുന്നത്. ഈ പാര്‍ട്ടിയുമായി സഹകരിക്കുന്നത് മുതല്‍ ഇതിന്റെ സാധാരണക്കാരായ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് വരുന്നത്. അവരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഞാന്‍ ഉന്നയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല.

ലോക്കല്‍ സെക്രട്ടറിക്കടക്കം സാധാരണക്കാരന്റെ വിഷയത്തിന് പോലീസ് സ്‌റ്റേഷനില്‍ പോകാന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാല്‍ സ്റ്റേഷനില്‍നിന്ന് രണ്ടടി കൂടി കിട്ടുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ട്. ഇതിന്റെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാന്‍ ഞാന്‍ ഇറങ്ങിയിട്ടുള്ളത്. ആ നിലപാടില്‍ നിന്ന് ഞാന്‍ മാറിയിട്ടില്ല. മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ എഴുതി നല്‍കിയതായിരിക്കും ഇതൊക്കെ, അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ.

എനിക്ക് ഇനി പ്രതീക്ഷ കോടതിയിലാണ്. അടുത്ത പടി ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വ്വമായ ഒരു കാര്യവും നടക്കുന്നില്ല. എല്ലാം അവര്‍ ഉദ്ദേശിച്ച നിലക്ക് വളച്ചുകൊണ്ടുപോകുകയാണ്.’, അന്‍വര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ,രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വരുന്ന ദിവസങ്ങളിലുമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നതിന്റെ മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം മറ്റ് അഞ്ച് ജില്ലകളിൽ യെല്ലോ...

കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും ; മുതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം

ഇടുക്കി : ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകൾ തുറന്നു വിടാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണം ; സിപിഎമ്മിനും അതേ അഭിപ്രായം തന്നെയാണെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായത്തിന് വിരുദ്ധമായ നിലപാടുമായി സിപിഎം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ആവശ്യമാണെന്ന അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം...

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട് സന്ധ്യയ്ക്ക് തിരികെ കിട്ടും ; പെരുവഴിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂസഫലി ; മുഴുവൻ കടവും ഏറ്റെടുക്കും

കൊച്ചി : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മണപ്പുറം ഫിനാൻസിൽ നിന്നും സന്ധ്യയുടെ പേരിൽ...

ഇന്ത്യയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ട്രൂഡോ, ഗൗരവമുള്ള ആരോപണങ്ങളെന്ന് കനേഡിയൻ പ്രതിപക്ഷനേതാവ്;ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ...

Popular this week