കൊച്ചി: പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാവായ പി. ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പെട്രോളിയം വില വര്‍ധനവിനെതിരെ 1991ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ പ്രതിയാക്കി കേസെടുത്തത്.
ജയരാജനെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും തെളിവില്ലെന്നും ജസ്റ്റീസ് എന്‍. അനില്‍കുമാര്‍ കണ്ടെത്തി. ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പതിനഞ്ചായിരം രൂപാ പിഴയും ആയിരുന്നു ശിക്ഷ.