പിസി ജോർജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു
കോട്ടയ:കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ പിസി ജോർജ്ജിനൊപ്പമുണ്ടായിരുന്നു.പിസി ജോർജിൻ്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു.എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു.
പി.സി.ജോർജിനൊപ്പം മകൻ ഷോൺ ജോർജും ചേർന്നതോടെ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യം.
2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്തിലെ നിലവിലെ കക്ഷിനില
acvnews
എൽഡിഎഫ്- 14
സിപിഐ(എം) : 6
കേരള കോൺഗ്രസ് (എം) : 5
സിപിഐ : 3
യുഡിഎഫ് – 7
കോൺഗ്രസ് : 5
കേരള കോൺഗ്രസ് : 2
എൻഡിഎ – 1
ബിജെപി : 1