കോട്ടയം: യു.ഡി.എഫില്‍ നിന്നു ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്നു പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മുന്നണി എന്നത് കക്ഷികളുടെ നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടില്ല. കെ.എം മാണിയെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്നു പറഞ്ഞു ജോസ് കെ മാണി കരഞ്ഞു കൊണ്ട് നടക്കുകയാണ്.
കെ എം മാണി ആനയാണെങ്കില്‍ ജോസ് കെ മാണി വെറും കൊതുക് മാത്രമാണ്. കാശിനോടുള്ള ആര്‍ത്തി ജോസ് കെ മാണി അവസാനിപ്പിക്കണം. ഇപ്പോള്‍ മൂന്നു മുന്നണിയോടും കാശ് ചോദിച്ചോണ്ടു നടക്കുകയാണ്. യു ഡി എഫിലോട്ടു തിരിച്ചു കയറുന്നതു നടക്കില്ല. ഛര്‍ദിച്ചത് വീണ്ടും കഴിക്കാന്‍ പറ്റുമോ’- അദ്ദേഹം ചോദിച്ചു.
അതേസമയം ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ന്റെ വിമര്‍ശനത്തിനു കാനം മറുപടി നല്‍കി. 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. 1965ല്‍ ഒറ്റക്കല്ല മത്സരിച്ചത്. കോടിയേരി ആ ചരിത്രം ഒന്നു കൂടി വായിച്ചു നോക്കുന്നത് നല്ലതാണ്. 65ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചത്. ഒറ്റക്ക് മത്സരിച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ഥം. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കേണ്ടത് ജനാധിപത്യ ശക്തികളെ എല്‍ഡിഎഫിലേക്ക് ആകര്‍ഷിച്ചു കൊണ്ടാണ്. അതല്ലാതെ വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചു കൊണ്ടല്ല’- കാനം രാജേന്ദ്രന്‍ പറഞ്ഞു.