ലഖ്നൗ: അവിവാഹിതരായ പങ്കാളികളെ വിലക്കി പുതിയ നയവുമായി ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ.നിലവിൽ ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലാണ് പുതിയ നയം പ്രാബല്യത്തിൽ കൊണ്ടുവരുക.
.
ഇനി മുതല്‍ അവിവാഹിതരായ പങ്കാളികള്‍ക്കും കാമുകി-കാമുകന്‍മാര്‍ക്കും ഓയോയില്‍ റൂമെടുക്കാനാവില്ല. ഓയോയുടെ പുതിയ നയപ്രകാരം ഹോട്ടലുകളിൽ മുറിയെടുക്കുന്ന സമയത്ത് ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. ഓൺലൈൻ വഴിയും നേരിട്ടും നടത്തുന്ന ബുക്കിങ്ങുകൾക്ക് ഇത് ബാധകമാണ്. കൂടാതെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രാദേശിക സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് അവിവാഹിതരായ പങ്കാളികള്‍ക്ക് ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരവും ഓയോ ഹോട്ടലുകൾക്ക് നൽകി.
ഉത്തര്‍പ്രദേശിലെ മീറ്ററ്റിലാണ് ആദ്യഘട്ടത്തില്‍ ഈ ചെക്ക്-ഇന്‍ നിയമ മാറ്റം നടപ്പാക്കുക. മറ്റ് സ്ഥലങ്ങളിലേക്കും പുതിയ നിയമം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. അവിവാഹിതരായ പങ്കാളികൾക്ക് ബുക്കിംഗ് സൗകര്യം നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധം നേരെ ഉയർന്നതോടെയാണ് ഓയോയുടെ നയം മാറ്റമെന്നാണ് സൂചന.