തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച സംഭവത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിസ്ഥാനത്തിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും രാജിവയ്ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതിനിടെ മന്ത്രിക്കെതിരേ ഗവര്‍ണര്‍ക്കും പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് വീണ ആവശ്യപ്പെട്ടിരിക്കുന്നത്.
സമാനരീതിയില്‍ പോലീസിനും വനിതാ കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചി സെന്‍ട്രല്‍ പോലീസില്‍ യൂത്ത് ലീഗും പരാതി നല്‍കിയിട്ടുണ്ട്. മന്ത്രിക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News