കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 പടര്‍ന്നു പിടിയ്ക്കുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിയ്‌ക്കെണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരന് വന്‍പിഴ ചുമത്തി ഹൈക്കോടതി.ആലുവ സ്വദേശി ജി.ജ്യോതിഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി 50000 രൂപ പിഴയോടെ തള്ളിയത്.
അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി കോടതിയുടെ പരിഗണനയില്‍ കൊണ്ടുവന്നത്. ദിവസം 3മുതല്‍ 4ലക്ഷം വരെ ഇടപാടുകാര്‍ മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട് ലെറ്റില്‍ എത്തുന്നുണ്ടെന്നും ആള്‍കൂട്ടം ഒഴിവാക്കണം എന്ന് കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്കോയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിക്കാരന്‍ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ വ്യക്തമാക്കി.
ഇത്തരം ഹര്‍ജിക്കാര്‍ പൗര ധര്‍മ്മത്തിന്റെഅടിസ്ഥാനം എന്താണെന്നു പോലും മനസിലാക്കുന്നില്ലെന്നു ജസ്റ്റിസ്് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.