KeralaNews

വിഷുക്കൈനീട്ടമായി ക്ഷേമപെൻഷന്റെ ഒരു ​ഗഡുകൂടി; 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ. ബാല​ഗോപാൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമപെൻഷൻ ​ഗുണഭോക്താക്കൾക്ക് ഒരു ​ഗഡു പെൻഷൻകൂടി അനുവദിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന് മുൻപ് വിതരണംചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാല​ഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ചമുതൽ ​ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും.

26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിലാകും തുക എത്തുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കെെമാറും. വിഷുവിന് മുൻപ് മുഴുവൻ പേർ‍ക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ബാല​ഗോപാൽ നിർദേശിച്ചു.

8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനംവഴിയാണ് ​ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker