CrimeKeralaNewsRECENT POSTS
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, ഏത് സമയത്തും വിലങ്ങുമായി പോലീസ് വീട്ടുപടിക്കല്‍ എത്തിയേക്കാം
ചെന്നൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, പോക്സോ വകുപ്പുകള്‍ ചുമത്തി നിങ്ങളെ അറസ്റ്റു ചെയ്യാന്‍ ഏത് സമയത്തും പോലീസ് നിങ്ങളുടെ വീട്ടുപടി കടന്ന് എത്തിയേക്കാം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര െകണ്ടെത്താന്‍ രാജ്യമൊട്ടാകെ പരിശോധനകള്‍ തുടരുകയാണ്.
രാജ്യത്തെ ആദ്യ അറസ്റ്റ് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ്. തിരുച്ചിറപ്പള്ളി പാലക്കര സ്വദേശി ക്രിസ്റ്റഫര്‍ അല്‍ഫോണ്‍സി (42)യാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശീല ദൃശ്യങ്ങള്‍ സ്ഥിരമായി കാണുന്നവരുടെയും പ്രചരിപ്പിക്കുന്നവരുടെയും ഐപി അഡ്രസുകള്‍ നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ തിരുച്ചിറപ്പള്ളിയില്‍ പിടിയിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News