home bannerHome-bannerNews
തിരുവനന്തപുരത്ത് നാലുപേര്‍ക്ക് ഓമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. നാല് പേരും തിരുവനന്തപുരത്താണ്. കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനൊപ്പം യുകെയിൽ നിന്നെത്തിയ അമ്മ, ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ എന്നിവരാണ് രണ്ട് പേർ.
ഇതിന് പുറമേ യുകെയിൽ നിന്നെത്തിയ 27 കാരിക്കും നൈജീരിയയിൽ നിന്നെത്തിയ 32കാരനുമാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
27 കാരി യുകെയിൽ നിന്നെത്തി ക്വാറന്റീനിലായിരുന്നു. 32 കാരൻ വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ജനിതക പരിശോധന നടത്തിയത്.ഇതോടെ സംസ്ഥാനത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News