തിരുവനന്തപുരം: സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിൽ എൻഎസ്എസിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. തൃശ്ശൂരിൽ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോയോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ സുകുമാരൻ നായർ തയ്യാറായില്ല.
2015-ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് ബജറ്റ് യോഗം നടക്കുന്നിടത്ത് എത്തിയ സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ഇറക്കിവിടുകയും ചെയ്തത് വാര്‍ത്തയായിരുന്നു. പിന്നീട്, 2019-ല്‍ സുരേഷ് ഗോപി വീണ്ടും എന്‍എസ്എസ് ആസ്ഥാനത്ത് എത്തുകയും സുകുമാരന്‍നായരെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പും സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്തെത്തി സുകുമാരന്‍നായരെ കണ്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News