കൊച്ചി:ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്നു ചാര്‍മിള. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു ചാര്‍മിള. നിരവധി ഹിറ്റുകളിലെ നായികയായിരുന്നു ചാര്‍മിള. സിനിമ പോലെ തന്നെ ചാര്‍മിളയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവുമൊക്കെ വലിയ ചര്‍ച്ചകളായി മാറിയിരുന്നു.
ചാര്‍മിള ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്ന വാര്‍ത്തകളെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. സെറ്റില്‍ മദ്യപിച്ചെത്തി, കാരവന്‍ ചോദിച്ചു, തുടങ്ങിയ ആരോപണങ്ങള്‍ ചാര്‍മിളയ്‌ക്കെതിരെ ഉയര്‍ന്നിരുന്നുവെന്നും എന്താണ് സത്യാവസ്ഥയെന്നുമാണ് കിടിലന്‍ ഫിറോസ് ചോദിക്കുന്നത്. ഇതിന് ചാര്‍മിള നല്‍കിയ മറുപടി വിശദമായി വായിക്കാം തുടര്‍ന്ന്.
ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്യുകയാണ്. അവരോട് ചോദിക്കു. ഞാന്‍ എന്റെ ഭാഗം പറയാം. പക്ഷെ അവരോട് ചാര്‍മിള അങ്ങനെയാണോ എന്ന് ചോദിക്കു. ആ കാലത്ത് ചെയ്തു വച്ച ചില തെറ്റുകള്‍ ഇപ്പോള്‍ പറയാന്‍ തുടങ്ങിയിരിക്കുകയാണ്. കാരവന്റെ കാര്യം പറയുന്നത് തെറ്റാണ്. കാരണം അന്ന് കാരവന്‍ വന്നിട്ടില്ല. കാരവന്‍ വിദേശ സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഇത് ഇന്ത്യയില്‍ വന്നാല്‍ നന്നായിരിക്കുമല്ലോ എന്നായിരുന്നു ഞാന്‍ നായികയായിരുന്ന കാലത്ത് പറഞ്ഞിരുന്നത്.
മദ്യപിച്ചുവെന്ന് പറയുന്നു. ഒരിക്കലുണ്ടായിരുന്നു. വിവാഹത്തിന് മുമ്പായിരുന്നു. കല്യാണം കഴിഞ്ഞ് കുഞ്ഞായി. എന്റെ മൂന്നാമത്തെ ഭര്‍ത്താവുമൊത്ത് വിവാഹത്തിന് മുമ്പായി എല്ലാ സ്ഥലത്തും കറങ്ങാന്‍ പോകുമായിരുന്നു. പബ്ബിലും പാര്‍ട്ടിയിലുമൊക്കെ. എന്റെ കാമുകന്റെ കൂടെയാണ് ഞാന്‍ പോകുന്നത്. പ്രായം അതായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ ശേഷം, കുഞ്ഞുണ്ടായി, അതോടെ സ്വയം മാറ്റം വന്നു.
പക്ഷെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മദ്യപിച്ചിട്ടില്ല. ഷൂട്ടിംഗ് ലൊക്കേഷനില്‍ എന്തിനാണ് മദ്യപിക്കുന്നത്. മദ്യപിക്കണമെങ്കില്‍ ഒരു പാര്‍ട്ണര്‍ വേണം. അത് കാമുകന്‍ ആകുമ്പോള്‍ സുഖം കൂടും. രണ്ടു പേരും ഒരുമിച്ച് പോകുന്നു കറങ്ങു. അത് വ്യക്തിപരമായ കാര്യമാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിട്ട് എന്ത് കാര്യം? രണ്ടും കണക്ട് ചെയ്തിട്ട് കാര്യമില്ല. ഇവിടുത്തെ ജോലി വേഗം തീര്‍ത്തിട്ട് വേണം അവിടെ പോയി എന്‍ജോയ് ചെയ്യാന്‍ എന്നാണ് ചിന്തിക്കുന്നത്.
ഒരു അമ്മ എന്ന നിലയില്‍ എന്റെ മകന് ഞാനൊരു മാതൃകയാകണം. നാളെ അവനൊരു തെറ്റ് ചെയ്താല്‍ അത് ചൂണ്ടിക്കാണിക്കുമ്പോള്‍ നീയൊരു സ്ത്രീയായിട്ട് ഇങ്ങനെ ചെയ്താല്‍ പിന്നെ ആണായ എനിക്ക് ചെയ്തു കൂടേയെന്ന് ചോദിക്കും. അത് പാടില്ല. അതിനാല്‍ മൊത്തമായും നിര്‍ത്തി.
എല്ലാവരും സ്‌നേഹത്തോടെ സംസാരിക്കും. പക്ഷെ ഒരു സമയത്ത് എല്ലാവരും അഡ്ജസ്റ്റ്‌മെന്റ്‌സ് ചോദിക്കും. അഡ്ജസ്റ്റ് ചെയ്താല്‍ ഈ സിനിമയില്‍ വരാമെന്ന് പറയും. അപ്പോള്‍ മതി, സിനിമ വേണ്ട എന്ന് പറഞ്ഞ് ഞാന്‍ പോകും. പക്ഷെ അവര്‍ പറയുക അവരുടെ കൂടെയുണ്ടായിരുന്നു ഇവരുടെ കൂടെയുണ്ടായിരുന്നു പിന്നെ എന്റെ കൂടെ ഉണ്ടായിക്കൂടെ എന്നാകും. പക്ഷെ അവര്‍ താരതമ്യം ചെയ്യുന്നത് എന്റെ മുന്‍ കാമകുന്മാരെക്കുറിച്ചാകും.
ഇപ്പോള്‍ നീ തനിച്ചല്ലേ, എന്റെ കൂടെ വന്നു കമ്പനി തന്നു കൂടെ എന്നാണ് ചോദിക്കുന്നത്. നീ വന്നല്ലേ ഇനി നീ എങ്ങനെ ജീവിക്കും എന്ന് കാണിച്ചത് തരാം എന്ന് വാശി പിടിച്ച് കുറേ പേര്‍ നടക്കുകയാണ്. അങ്ങനെയാണ് കഥകളുണ്ടാകുന്നതും അവസരങ്ങളില്ലാതെ പോകുന്നതും. കുറേപ്പേര്‍ ചാര്‍മിള വരട്ടെ എന്ത് ചെയ്യുമെന്ന് നോക്കാമെന്ന് പറഞ്ഞ് വിളിക്കും. മറ്റ് ചിലര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് ചിന്തിക്കും.
എന്റെ കാല് പൊട്ടിയിരുന്നു. ഒരു പൊട്ടിയ കാല് ശരിയാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് മൂന്ന് കൊല്ലം വേണ്ടി വരുമോ? എന്റെ കാല് പൊട്ടുന്നത് കൊറോണയ്ക്കും ഒരു കൊല്ലം മുമ്പാണ്. ഇപ്പോള്‍ മൂന്ന് കൊല്ലമായി. ഇപ്പോഴും പറയുന്നത് ചാര്‍മിളയ്ക്ക് നടക്കാന്‍ പറ്റില്ല എന്നാണ്.