തിരുവനന്തപുരം : എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ നവീൻ ബാബുവിനെതിരെ തെളിവില്ലെന്നാണ് കണ്ടെത്തൽ.
ഇന്നോ നാളെയോ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറും. അതേസമയം, യാത്രയയപ്പിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ മൊഴി നൽകിയിട്ടുണ്ട്. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നും മൊഴി എടുത്തു.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് ആണ് എ ഡി എം ആത്മഹത്യ ചെയതത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News