കൊച്ചി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിക്ക് സ്റ്റേയില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍. കോണ്‍ഗ്രസിന്റെ അപേക്ഷ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ സ്റ്റേയില്ലെന്നാണ് ഉത്തരവ്. സ്റ്റേ ഉത്തരവ് നല്‍കാന്‍ അധികാരമില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ പറഞ്ഞു. നടപടിയിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ പറഞ്ഞു.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ക്രൗഡ് ഫണ്ടിങ്ങിലൂടെ പിരിച്ച തുകയടക്കമുള്ള ഒമ്പത് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. അജയ് മാക്കൻ ഇക്കാര്യം വെളിപ്പെടുത്തിയതിനുപിന്നാലെ ഉത്തരവിനെതിരേ പാർട്ടി നേതാവ് വിവേക് ടംഖ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് അപ്പലറ്റ് ട്രിബ്യൂണൽ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിരുന്നു.