കൊച്ചി: മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ട താരമാണ് സ്വാസിക വിജയ്. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന് ഇപ്പോൾ സിനിമയിലും സ്വാസിക സജീവമാണ്. സോഷ്യല്‍ മീഡിയയിലും സ്വാസിക സജീവമാണ്.
ഷൂട്ടുമായി ബന്ധപ്പെട്ട് നടി ഇപ്പോൾ കോയമ്പത്തൂരിലാണ്. ഇത്തവണ അമ്മയോ, ഭര്‍ത്താവോ ഒന്നും കൂടെയില്ലാതെയാണ് താരം എത്തിയത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സര്‍ജറി കഴിഞ്ഞ് അമ്മ വിശ്രമത്തിലാണ്.
ഇപ്പോഴിതാ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സ്വാസിക. പുതിയ വീഡിയോയിലൂടെ നടി അമ്മയെക്കുറിച്ച് പറയുകയാണ്. അമ്മ റൂമില്‍ തന്നെയായിരിക്കും. തലയില്‍ എണ്ണയൊക്കെ ഇട്ട് മസാജ് ചെയ്ത് തരും. രാത്രിയില്‍ ഞങ്ങളിങ്ങനെ കെട്ടിപ്പിടിച്ച് കിടക്കും.
ഭയങ്കരമായിട്ട് അമ്മയെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. പക്ഷേ, ഞാന്‍ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിട്ടില്ല. അമ്മ കാലിനൊരു പരിക്ക് പറ്റി വിശ്രമത്തിലാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു പരിക്ക് പറ്റിയത്.
അതേത്തുടര്‍ന്ന് സര്‍ജറി ചെയ്തു, കമ്പിയിട്ടു. ഇപ്പോള്‍ അത് മാറ്റി. യാത്ര ചെയ്യാന്‍ തീരെ പറ്റാത്തത് കൊണ്ടാണ്. അല്ലെങ്കില്‍ അമ്മ കൂടെ വന്നേനെ. മറ്റെന്ത് പ്രശ്‌നമുണ്ടെങ്കിലും അമ്മ എന്റെ കൂടെ വരുന്നതാണ് എന്നും സ്വാസിക പറയുന്നു. കരഞ്ഞുകൊണ്ട് ആണ് നടി ഇതെല്ലാം പറയുന്നത്. നടിയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്.